കാസർകോട് കെൽ ഇഎംഎൽ ഏപ്രിൽ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും . കഴിഞ്ഞ രണ്ട് വർഷത്തോളമായി പൂട്ടിക്കിടന്ന കമ്പനി തുറക്കുന്നതോടെ അവസാനമാകുന്നത് ദൈന്യതയുടെയും തൊഴിൽ പ്രതിസന്ധിയുടേയും നാളുകൾക്കാണ്. കെൽ ഇ എം എൽ എന്ന പുതിയ പേരിൽ കമ്പനി പ്രവർത്തനം ആരംഭിക്കുമ്പോൾ കമ്പനിയുടെ ചരിത്ര കാലം വിസ്മരിക്കാനാവില്ല.
കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് എന്ന കമ്പനിയുടെ ഒരു ഇലക്ട്രിക്കൽ മെഷീൻ യൂണിറ്റ് 1990 ൽ ആണ് കാസർകോട് പ്രവർത്തനം ആരംഭിക്കുന്നത്. ഏറ്റവും മികച്ച ഇലക്ട്രിക്കൽ , അനുബന്ധ ഉപകരണങ്ങൾ കമ്പനിയിലൂടെ നിർമിച്ച് ഇന്ത്യൻ റെയിൽവെ ഉൾപ്പെടെയുള്ള മേഖലകളിലേക്ക് വിതരണം ചെയ്തു.