“ഭരണഘടനയിൽ വിശ്വസിക്കാൻ എന്റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചു. ഞാൻ നിയമം പഠിച്ചിട്ടുണ്ട്. മതേതരത്വത്തിൽ വിശ്വസിക്കുന്ന ഒരു സ്ത്രീക്കെതിരെ തീവ്രവാദ കുറ്റം ചുമത്തുമെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല”, 2020 ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി കഴിഞ്ഞയാഴ്ച ഇന്ത്യൻ തലസ്ഥാനത്തെ ജയിലിൽ നിന്ന് പുറത്തിറങ്ങിയ മുൻ കോൺഗ്രസ് കൗൺസിലർ ഇസ്രത് ജഹാന്റെ വാക്കുകളാണിത്. യുഎപിഎ, ആയുധ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും നിരവധി വകുപ്പുകൾ എന്നിവ പ്രകാരം രണ്ട് വർഷമായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞതിന് ശേഷം ഇസ്രത് ജഹാൻ വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ആഴ്‌ച മാർച്ച് 14 ന്, യുഎപിഎ പ്രകാരം കുറ്റം ചുമത്തപ്പെട്ടിട്ടും ഡൽഹിയിലെ ഒരു ട്രയൽ കോടതി ജഹാന് ജാമ്യം അനുവദിച്ചു.ഡൽഹി കലാപവുമായി ബന്ധപ്പെടുത്താൻ യാതൊരു തെളിവുമില്ലാതെ പോലീസ് ജഹാനെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് ജഹാന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
2019 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ പാസാക്കിയ വിവാദ പൗരത്വ നിയമത്തിനെതിരായ ജനകീയ പ്രതിഷേധത്തിനിടെ 2020 ഫെബ്രുവരിയിൽ ഡസൻ കണക്കിന് മുസ്ലീങ്ങൾക്കൊപ്പം 31 കാരിയായ ജഹാനും അറസ്റ്റിലായി.
സിഎഎക്കെതിരെ തെക്കുകിഴക്കൻ ഡൽഹിയിലെ തൊഴിലാളിവർഗ മുസ്‌ലിം ആധിപത്യമുള്ള സമീപപ്രദേശമായ ഷഹീൻ ബാഗ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ മുസ്ലീം സ്ത്രീകൾ കുത്തിയിരിപ്പ് സമരം നടത്തി. മുൻ മുനിസിപ്പൽ കൗൺസിലറുമായ ജഹാൻ, കിഴക്കൻ ഡൽഹിയിലെ ഖുറേജി മേഖലയിൽ സ്ത്രീകളുടെ നേതൃത്വത്തിൽ അത്തരമൊരു പ്രതിഷേധം സംഘടിപ്പിച്ചു.ഡൽഹി കലാപം പൊട്ടിപ്പുറപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം, 2020 ഫെബ്രുവരി 26 ന് ജഹാനെ അറസ്റ്റ് ചെയ്തു, കലാപത്തിനും നിയമവിരുദ്ധമായ സംഘംചേരലിനും പോലീസ് ആദ്യം കുറ്റം ചുമത്തുകയും പിന്നീട് തലസ്ഥാനത്ത് മതകലാപം വളർത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിക്കുകയും ചെയ്തു.
രണ്ട് വർഷത്തിലേറെയായി ജഹാനെ അതീവ സുരക്ഷാ ജയിലിൽ ആണ് പാർപ്പിച്ചത് .അത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നാണ് ജഹാനും പറയുന്നത്. “ഞങ്ങളുടെ പ്രതിഷേധങ്ങൾക്ക് അക്രമവുമായി യാതൊരു ബന്ധവുമില്ല,” “സ്ത്രീ ശാക്തീകരണത്തിന്റെ ഒരു വലിയ ഉദാഹരണം കൂടിയായിരുന്നു അത്.”എന്നാണ് ജഹാൻ അവകാശപ്പെട്ടത്.
പോലീസ് ജഹാനെ ഒരു തീവ്രവാദിയായി മുദ്രകുത്തിയിരുന്നത്, ചോദ്യം ചെയ്യലിനിടെ തന്നെ “മാനസിക പീഡനം” അനുഭവിച്ചിരുന്നു.പോലീസ് ഒരു വ്യാജചിത്രം സൃഷ്ടിച്ച് അതിൽ ജഹാനെ ഉൾപ്പെടുത്താൻ ശ്രമിച്ചു. ചിലരുമായി ജഹാനെ ബന്ധിപ്പിക്കാൻ ശ്രമിച്ചു. വ്യത്യസ്ത ആളുകളുടെ ഫോട്ടോകൾ ജഹാനെ കാണിക്കുകയും കുറ്റസമ്മതം നേടാൻ കഠിനമായി ശ്രമിക്കുകയും ചെയ്തു എന്ന് ജഹാൻ തന്നെ വ്യക്തമാക്കിയിരുന്നു.
മറ്റ് തടവുകാരിൽ നിന്ന് വ്യത്യസ്തമായാണ് ജയിലിൽ പോലീസ് ജഹാനോട് പെരുമാറിയത് . അതീവ നിരീക്ഷണത്തിലായിരുന്നു ജഹാൻ. സമയം പോകാൻ പോലും ജഹാന് ഒരു ജോലിയും നൽകിയില്ല. ജയിലിനുള്ളിൽ, ഒരു മിനിറ്റ് ഒരു ദിവസം പോലെ ജഹാന് അനുഭവപെട്ടു. ലോക്ക്ഡൗൺ കാലയളവിൽ കൊറോണ വൈറസ് പാൻഡെമിക്കിന്റെ ആദ്യ ആറ് മാസങ്ങൾ ജയിലിൽ ജഹാൻ ഏറെ ബുദ്ധിമുട്ടി.
“യഥാർത്ഥ വിശപ്പ് എന്താണെന്ന് ജഹാൻ മനസ്സിലാക്കി. പ്രിയപ്പെട്ടവരിൽ നിന്നുള്ള വേർപിരിയലിന്റെ വേദന തന്റെ കുടുംബത്തിലെ എല്ലാവർക്കും കൊറോണ വൈറസ് ബാധിച്ച ആശങ്കയും ജഹാനെ അലട്ടി. 2020 ജൂണിൽ, വിവാഹം കഴിക്കാൻ ജഹാന് 10 ദിവസത്തെ ജാമ്യം ലഭിച്ചു. വിവാഹം കഴിഞ്ഞ് ആറാം ദിവസം അവൾക്ക് ജയിലിലേക്ക് തിരികെ പോകേണ്ടി വന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോഴും ജയിലിൽ കഴിയുന്ന കൂട്ടുപ്രതികളുടെ സുരക്ഷയിൽ ജഹാന് ആശങ്കയുണ്ട്.
“അവർ സുരക്ഷിതരായിരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു. ചില കുടുംബങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാണ്. അവർക്ക് നമ്മുടെ പിന്തുണ ആവശ്യമാണ്. ഒരു ദിവസം അവർ പുറത്തുപോകുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്” എന്നാണ് ജഹാന്റെ വാക്കുകൾ.