മലപ്പുറം: നിയന്ത്രണം വിട്ട ലോറി ബസിലിടിച്ച് അപകടം. സംഭവത്തിൽ ഒരാൾ മരിച്ചു. മലപ്പുറം കൊണ്ടോട്ടി ബൈപ്പാസിലാണ് അപകടമുണ്ടായത്.പത്തിലധികം യാത്രക്കാരുടെ നില ഗുരുതരമാണ്. നിരവധി ബസ് യാത്രക്കാർക്ക് പരിക്കേറ്റെന്നാണ് വിവരം. കോഴിക്കോട്ട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലാണ് നിയന്ത്രണം വിട്ട ടോറസ് ലോറിയിടിച്ചത്. മറുഭാഗത്ത് നിന്നും വന്നിരുന്ന ലോറി ഡിവൈഡർ മറികടന്നെത്തിയാണ് ബസിലിടിച്ചത്. ഇതോടെ ബസ് ഒരുവശത്തേക്ക് മറിയുകയായിരുന്നു.
ബസിലെ യാത്രക്കാരിയായിരുന്ന വിജി(25) ആണ് മരിച്ചത്. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്‌സിംഗ് അസിസ്റ്റന്റ് ആയിരുന്നു. പരിക്കേറ്റ മറ്റുള്ളവരെ കൊണ്ടോട്ടിയിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.