കോഴിക്കോട് : നൂറിലധികം വേദികളിൽ അവതരിപ്പിക്കപ്പെട്ട ‘അമ്മ’ എന്ന നാടകത്തിന്റെ രചയിതാവും സംവിധായകനുമാണ് മധു മാസ്‌റ്ററുടെ നിര്യാണത്തിൽ ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ സി ഡി സി ) അനുശോചനം അറിയിച്ചു. നൂറിലധികം വേദികളിൽ അവതരിപ്പിക്കപ്പെട്ട ‘അമ്മ’ എന്ന നാടകത്തിന്റെ രചയിതാവും സംവിധായകനുമാണ് മധു മാഷ്. ‘ഇന്ത്യ 1974’, ‘പടയണി’, ‘സ്‌പാർട്ടക്കസ്സ്’, ‘കറുത്ത വാർത്ത’, ‘കലിഗുല’, ‘ക്രൈം’, ‘സുനന്ദ’ എന്നിങ്ങനെ നിരവധി നാടകങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. ‘സംഘഗാനം’, ‘ഷട്ടർ’ തുടങ്ങിയ മലയാളം സിനിമകളിലും അദ്ദേഹം അഭിനയിച്ചു.മാഷിന്റെ വിയോഗത്തിലുണ്ടായ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് എൻ സി ഡി സി ഇവാലുവേഷൻമീറ്റിംഗിൽ അനുശോചനം നടത്തി. മീറ്റിംഗിൽ പങ്കെടുത്ത എൻ.സി.ഡി.സി മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടർ, പ്രോഗ്രാം കോർഡനേറ്റർ ഡോ. ശ്രുതി ഗണേഷ്, ഇവാലുവേറ്റേസായ ആരതി ഐ.സ്, സുധ മേനോൻ, റീജ ബാലൻ , ബിന്ദു എസ്, എന്നിവർ സംസാരിച്ചു. കലാലോകത്തിനു മറ്റൊരു തീരാ നഷ്ടം കൂടിയാണ് മാഷിന്റെ വേർപാട്.