മൂന്നാർ: മൂന്നാർ കല്ലാർ പുതുക്കാട് എസ്റ്റേറ്റിൽ പുലിയുടെ അക്രമണത്തിൽ (Leopard Attack) നിന്ന് തൊഴിലാളി രക്ഷപ്പെട്ടത് അൽഭുതകരമായി. പശുവിനുള്ള പുല്ല് പറിക്കുന്നനിടയിലാണ് പുലി പാഞ്ഞുവന്ന് തൊഴിലാളിയായ സേലെരാജന്റെ മുതുകിൽ പിടികുടിയത്. ഉച്ചത്തിൽ നിലവിളിച്ചതോടെ പുലി സമീപത്തെ കാട്ടിലെക്ക് ഓടിമറഞ്ഞു. പുലിയുടെ നഖംകൊണ്ട് മുതുകിൽ അഴത്തിലുള്ള അഞ്ചോളം മുറിവുകളേടെ മുന്നാർ റ്റാറ്റാ ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ് ഇയാൾ.
പുലിയുടെ അക്രമണത്തിൽ നിന്ന് അൽഭുതകരമായി രക്ഷപ്പെട്ട സേലെരാജന്റെ കണ്ണിൽ നിന്നും ഇപ്പോഴും ഭിതി ഒഴിഞ്ഞിട്ടില്ല. കഴിഞ്ഞ കുറെ നാളുകളായി തോട്ടംമേഖലയിൽ പുലിയുടെയും കടുവയുടെയും സാനിദ്ധ്യം ഏറെയാണ്. തൊഴിലാളികളുടെ ഉപജിവനമാർഗ്ഗമായ നിരവധി കന്നുകാലികളും കൊല്ലപ്പെട്ടു. നിരവധി പ്രതിഷേധങ്ങളും സമരങ്ങളും വനം വകുപ്പിനെതിരെ ഉയർന്ന് വന്നിട്ടും അധികാരികളുടെ നിസംഗതയാണ് ആക്രമണങ്ങൾ കൂടാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.