പാലക്കാട്: വാളയാറിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ ലോറിയിൽ ഒളിപ്പിച്ച് കടത്തിയ 170 കിലോ കഞ്ചാവ് (Ganja) പിടികൂടി. കേസിൽ കോട്ടയ്ക്കൽ സ്വദേശികളായ നൗഫൽ, ഫാസിൽ ഫിറോസ്, ഷാഹിദ് എന്നിവരെ എക്സൈസ് അറസ്റ്റു ചെയ്തു. ആന്ധ്രയിൽ നിന്നും കോട്ടയ്ക്കലിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. ലോറിയുടെ റൂഫ് ടോപ്പിൽ ടാർപ്പായ ഉപയോഗിച്ച് മൂടിയ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. തൃശൂർ എക്‌സൈസ് ഇന്റലിജൻസ് വിഭാഗവും, ഉത്തര മേഖല എക്സൈസ് കമ്മീഷണർ സ്ക്വാഡും, വാളയാർ എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും സംയുക്തമായാണ് പരിശോധന നടത്തിയത്.