തൃശൂർ: കൊടുങ്ങല്ലൂർ എറിയാട് സ്കൂട്ടറിലെത്തിയ തുണിക്കട ഉടമയായ യുവതിയെ വഴിയിൽ തടഞ്ഞു നിറുത്തി വെട്ടിപ്പരിക്കേൽപ്പിച്ചു. ഇന്ന് വൈകിട്ട് എട്ട് മണിയോടെയാണ് സംഭവം. എറിയാട് സ്വദേശി റിൻസിയ്ക്ക് (30) ആണ് പരുക്കേറ്റത്. തുണിക്കട ഉടമയായ ഇവർ കടയടച്ച് മക്കളോടൊപ്പം മടങ്ങുമ്പോഴാണ് അക്രമുണ്ടായത്. ഇവരുടെ കടയിലെ പഴയ ജീവനക്കാരനായ റിയാസ് എന്നയാളാണ് ആക്രമിച്ചത്. വഴിയാത്രക്കാർ ബഹളം വച്ചപ്പോൾ അക്രമി രക്ഷപ്പെട്ടു. ഗുരുതര പരുക്കുകളോടെ റിൻസിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.