കോഴിക്കോട് : പ്രീ പ്രൈമറി – പ്രൈമറി അധ്യാപകരുടെ ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിൽ പ്രമേയം പാസ്സാക്കി. പ്രീ പ്രൈമറി രംഗത്ത് പ്രവൃത്തിക്കുന്ന അധ്യാപകർക്ക് വളരെ തുച്ഛമായ ശമ്പളമാണ് ഇന്ന് നൽകി വരുന്നത്. പലപ്പോഴും ശമ്പളപരിഷ്കരണം പ്രീ പ്രൈമറി രംഗത്തേക്ക് വരുമ്പോൾ ഇതൊരു എളുപ്പമുള്ള കാര്യമാണെന്ന നിലയിൽ തിരസ്കരിക്കലാണ് പതിവ്. എന്നാൽ പാശ്ചാത്യ രാജ്യങ്ങളിൽ വളരെ ബഹുമാനപൂർവം ഒരു വിവേചനവുമില്ലാതെ ഹയർസെക്കന്ററി അധ്യാപകരെ പോലെ തന്നെ ശമ്പളവും നൽകുന്നു. മുതിർന്ന കുട്ടികളെക്കാൾ ശ്രദ്ധയും കരുതലും കൊടുത്ത് അടിസ്ഥാനപരമായ വിദ്യാഭ്യാസവും സ്വഭാവ രൂപീകരണവും നടക്കുന്നത് പ്രീ സ്കൂൾ കാലത്താണ്. അതുകൊണ്ട് തന്നെ വിദ്യാഭ്യാസ പരവും മാനസിക വളർച്ചയുമുള്ള വ്യക്തികളാവണം ഈ രംഗത്തേക്ക് വരേണ്ടത്. ശമ്പള പരിഷ്കരണവും അത് പോലെ മിനിമം വിദ്യാഭ്യാസം ബിരുദവുമായി ഉയർത്തണം. ഇതിലൂടെ വിദ്യാഭ്യാസ രീതിയിൽ കാലാനുസൃത മാറ്റം വരുത്താനും നല്ലൊരു പുതു തലമുറയെ വാർത്തെടുക്കാനും സാധിക്കും. ശമ്പള പരിഷ്കാരണത്തിലൂടെ പ്രൈമറി – പ്രീപ്രൈമറി രംഗത്ത് വലിയൊരു മാറ്റം സൃഷ്ടിക്കാൻ സാധിക്കും. ശമ്പള സ്കെയലുകൾ പരിഷ്കരിക്കാനുള്ള നടപടികൾ എത്രയും പെട്ടെന്ന് നടത്തണമെന്ന ആവശ്യം പ്രമേയത്തിൽ ചൂണ്ടികാട്ടുന്നു. എൻസിഡിസി മാസ്റ്റർ ട്രെയ്നർ ബാബ അലക്സാണ്ടർ, തോമസ് കെ എൽ (ഐ സി ഇ ടി ഡയറക്ടർ ), റീജണൽ ഓഫീസ് അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് റിസ്വാൻ, ഇവാലുവേഷൻ കോർഡിനേറ്റർ ആരതി. ഐ.സ്,പ്രോഗ്രാം കോർഡിനേറ്റർ ഡോ. ശ്രുതി ഗണേഷ്, ഫ്രാക്കൽറ്റിമാരായ സ്മിത കൃഷ്ണകുമാർ, ബിന്ദു സരസ്വതി ഭായ് , സുധ മേനോൻ തുടങ്ങിയവരടങ്ങുന്ന ബോർഡാണ് പ്രമേയം പാസാക്കിയത്.