കോഴിക്കോട്: കോഴിക്കോട്ട് ടർഫിൽ നിർത്തിയിട്ട റെയ്ഞ്ച് റോവർ കാർ കത്തിനശിച്ചു. ഒന്നര മാസം മുമ്പ് വാങ്ങിയ കാറാണ് കത്തിനശിച്ചത്. കോഴിക്കോട്ടെ വ്യാപാരി പ്രജീഷിൻറേതാണ് കാർ. പൊലീസും ഫയർഫോഴ്‌സും എത്തി തീയണച്ചു. രാവിലെ ഏഴു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്.
തൊട്ടടുത്തുള്ള ടർഫിൽ ഫുട്ബോൾ കളിക്കാനായി എത്തിയതായിരുന്നു പ്രജീഷ്. വണ്ടി നിർത്തി കളിക്കാനായി പോകുമ്പോഴാണ് വാഹനത്തിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടത്. ഈ സമയത്ത് ആളുകൾ ഓടിക്കൂടി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പൊലീസും ഫയർഫോഴ്സും എത്തിയാണ് തീ അണച്ചത്. കാർ പൂർണമായും കത്തിനശിച്ചു. ഒരു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.