തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ജില്ലാ ജാഗ്രതാസമിതിയുടെ നേതൃത്വത്തില്‍ പട്ടികവര്‍ഗ വിഭാഗക്കാര്‍ നേരിടുന്ന സമൂഹ്യചൂഷണങ്ങള്‍ക്കെതിരെയുള്ള കരുതലും പ്രതിരോധവും പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡി സുരേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ശ്രീമതി സുനിത എസ് അധ്യക്ഷത വഹിച്ചു. വിളപ്പില്‍ രാധാകൃഷ്ണന്‍, എം ജലീല്‍, ആര്‍ സുഭാഷ്, അന്‍സജിത റസ്സല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി റോയി മാത്യു, ജയരാജ് പി കെ, റഹീം എ, ശ്രീലത ആര്‍ എസ്, സബീന ബീഗം തുടങ്ങിയവര്‍ പങ്കെടുത്തു.