Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

ലോകത്തെ മാറ്റിമറിച്ച 10 വനിതകള്‍

Web Desk by Web Desk
Mar 8, 2022, 10:26 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ഇന്ന് ലോക വനിതാ ദിനം. ഈ ദിനത്തിന് ഒരുപാട് ചരിത്ര ഓർമകൾ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി വനിതകൾ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും, വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും ശക്തിയും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിന്റെ കഥയും അവയിൽ പ്രധാനപ്പെട്ടവ. പുരുഷനെ പോലെ തന്നെ അവകാശങ്ങളും സ്വാതന്ത്ര്യവും തങ്ങൾക്കുമുണ്ടെന്ന് ഉദ്‌ഘോഷിച്ചുകൊണ്ടാണ് ഓരോ വനിതാ ദിനവും കടന്നു പോകുന്നത്.

ചരിത്രത്തിലുടനീളം സ്ത്രീകളും പെൺകുട്ടികളും എണ്ണമറ്റ വെല്ലുവിളികളും അനീതികളും നേരിട്ടിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച്, പ്രതിബന്ധങ്ങളെ ഭേദിച്ച്, ലോകത്തെ മാറ്റിമറിച്ച 10  വനിതകളെ കുറിച്ചറിയാം.

 

സൂസൻ ബി ആന്റണി

ReadAlso:

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

ആചാരത്തിനു മുമ്പില്‍ വിമാനം പറക്കില്ല ?: ആചാരം സംരക്ഷിക്കാന്‍ അടച്ചിടുന്ന ലോകത്തെ ഏക വിമാനത്താവളം ?; ഇവിടെയാണ് ആ ചരിത്രം; 5 മണിക്കൂര്‍ റണ്‍വേയില്‍ നടക്കാന്‍ പോകുന്നത് എന്താണെന്നറിയുമോ ?

സ്ത്രീകളുടെ വോട്ടവകാശം, സ്ത്രീകളുടെ സ്വത്തവകാശം, അടിമത്തം നിർത്തലാക്കൽ എന്നിവയ്‌ക്ക് വേണ്ടി വാദിക്കുന്നവളാകാൻ അവളെ പ്രചോദിപ്പിച്ചുകൊണ്ട് ആക്ടിവിസത്തിലും സാമൂഹിക നീതിയിലും ആഴത്തിലുള്ള വേരുകളുള്ള ഒരു ക്വാക്കർ കുടുംബത്തിലാണ് സൂസൻ ബി ആന്റണി വളർന്നത്. ഒരു അമേരിക്കൻ സാമൂഹ്യ പരിഷ്കർത്താവായിരുന്നു സൂസൻ ബി. ആന്റണി. സ്ത്രീ സമ്മതിദാനത്തിനും അടിമത്തനിരോധനത്തിനും വേണ്ടി പ്രവർത്തിച്ചു. അവർ പതിനേഴാമത്തെ വയസ്സിൽ അടിമത്ത വിരുദ്ധ അപേക്ഷകൾ ശേഖരിച്ചു. 1856 ൽ അമേരിക്കൻ ആന്റി-സ്ലേവറി സൊസൈറ്റിയുടെ ന്യൂയോർക്ക് സ്റ്റേറ്റ് ഏജന്റായി.

1852-ൽ അവർ ന്യൂയോർക്ക് വിമൻസ് സ്റ്റേറ്റ് ടെമ്പറൻസ് സൊസൈറ്റി സ്ഥാപിച്ചു. ആന്റണി സ്ത്രീയായതിനാൽ ഒരു പ്രകോപന സമ്മേളനത്തിൽ സംസാരിക്കുന്നതിൽ നിന്ന് അവരെ തടഞ്ഞു. 1863-ൽ അവർ വിമൻസ് ലോയൽ നാഷണൽ ലീഗ് സ്ഥാപിച്ചു. അക്കാലത്തെ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ആവലാതിബോധിപ്പിക്കുന്നതായിരുന്ന ലീഗ് അടിമത്തം നിർത്തലാക്കുന്നതിനെ പിന്തുണച്ച് 400,000 ഒപ്പുകൾ ശേഖരിച്ചു. 1866-ൽ അവർ അമേരിക്കൻ ഈക്വൽ റൈറ്റ് സംഘടനയ്ക്ക് തുടക്കം കുറിച്ചു. ഇത് സ്ത്രീകൾക്കും ആഫ്രിക്കൻ അമേരിക്കക്കാർക്കും തുല്യ അവകാശങ്ങൾക്കായി പ്രചാരണം നടത്തി. 1868-ൽ അവർ ദി റിവലൂഷൻ എന്ന വനിതാ അവകാശ പത്രം പ്രസിദ്ധീകരിക്കാൻ തുടങ്ങി. വനിതാ പ്രസ്ഥാനത്തിലെ പിളർപ്പിന്റെ ഭാഗമായി 1869 ൽ അവർ നാഷണൽ വുമൺ സഫറേജ് അസോസിയേഷൻ സ്ഥാപിച്ചു. 

1872-ൽ, വോട്ടവകാശത്തെ വെല്ലുവിളിച്ച് കൊണ്ട് ന്യൂയോർക്കിലെ റോച്ചെസ്റ്ററിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടുചെയ്തതിന് ആന്റണിയെ അറസ്റ്റുചെയ്തു. പിഴ നൽകാൻ അവർ വിസമ്മതിച്ചെങ്കിലും തുടർനടപടികൾ സ്വീകരിക്കാൻ അധികൃതർ വിസമ്മതിച്ചു. 1878-ൽ ആന്റണിയും സ്റ്റാൻ‌ടണും കോൺഗ്രസിൽ സ്ത്രീകൾക്ക് വോട്ടവകാശം നൽകുന്ന ഭേദഗതി കൊണ്ടുവരാൻ ഏർപ്പാടു ചെയ്തു. സെൻ. ആരോൺ എ. സാർജന്റ് (ആർ-സി‌എ) അവതരിപ്പിച്ച ഇത് പിന്നീട് ‘സൂസൻ ബി. ആന്റണി ഭേദഗതി’ എന്നറിയപ്പെട്ടു. 1920-ൽ യു.എസ്. ഭരണഘടനയുടെ പത്തൊൻപതാം ഭേദഗതിയായി ഇത് അംഗീകരിക്കപ്പെട്ടു.

സ്ത്രീകളുടെ വോട്ടവകാശത്തെ പിന്തുണച്ചുകൊണ്ട് ആന്റണി ധാരാളം യാത്ര ചെയ്യുകയും പ്രതിവർഷം 75 മുതൽ 100 വരെ പ്രസംഗങ്ങൾ നടത്തുകയും നിരവധി സംസ്ഥാന പ്രചാരണങ്ങളിൽ പ്രവർത്തിക്കുകയും ചെയ്തു. സ്ത്രീകളുടെ അവകാശങ്ങൾക്കായി അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിച്ച അവർ, അന്താരാഷ്ട്ര വനിതാ കൗൺസിൽ സൃഷ്ടിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. അത് ഇപ്പോഴും സജീവമാണ്. 1893 ൽ ചിക്കാഗോയിൽ നടന്ന ലോക കൊളംബിയൻ എക്‌സ്‌പോസിഷനിൽ ലോക പ്രതിനിധി വനിതകളുടെ കോൺഗ്രസ് കൊണ്ടുവരാനും അവർ സഹായിച്ചു.
 
1979 ഡോളർ നാണയത്തിൽ അവരുടെ ഛായാചിത്രം പ്രത്യക്ഷപ്പെട്ടപ്പോൾ യുഎസ് നാണയങ്ങളിൽ ചിത്രീകരിച്ച ആദ്യത്തെ വനിതാ പൗരയായി.

 

ഡോ. എലിസബത്ത് ബ്ലാക്ക്‌വെൽ

ഒരു അമേരിക്കൻ മെഡിക്കൽ സ്‌കൂളിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയ ആദ്യ വനിതയാണ് ഡോ. എലിസബത്ത് ബ്ലാക്ക്‌വെൽ. അമേരിക്ക, യുണൈറ്റഡ് കിങ്ഡം എന്നിവിടങ്ങളിൽ സ്ത്രീകളിൽ വൈദ്യശാസ്‌ത്രപഠനം പ്രോത്സാഹിപ്പിക്കുന്നതിൽ പ്രഥമപങ്കുവഹിച്ച സമൂഹിക പരിഷ്കർത്താക്കളിൽ മുന്നിട്ടു നിന്നിരുന്ന ഓരാളാണ് എലിസബത്ത് ബ്ലാക്ക്വെൽ

തന്റെ കൂട്ടുകാരി രോഗാവസ്ഥയിൽ തുടരുകയും പുരുഷ ഡോക്ടർമാരെ സമീപിക്കാൻ വിസമ്മതിക്കുകയും ചൈയ്ത സാഹചര്യമാണ് ഒരു വനിതാ ഡോക്ടർ എന്ന ആശയം എലിസബത്ത് ബ്ലാക്ക്‌വെല്ലിൽ ഉണ്ടാക്കിയത്. 1847 ഒക്ടോബർ എലിസബത്ത് ബ്ലാക്ക്‌വെൽ ന്യൂയോർക്കിലെ ഹൊബാർട്ട് കോളേജിൽ വൈദ്യശാസ്‌ത്ര വിദ്യാർത്ഥിന്യായി പഠനമാരംഭിച്ചു. 1849 ൽ എലിസബത്ത്ബ്ലാക്ക്‌വെൽ അമേരിക്കയിൽ വൈദ്യശാസ്‌ത്രത്തിൽ ബിരുദം നേടിയ ആദ്യവനിതയായി.

1850 ന്റെ മദ്ധ്യത്തിൽ എലിസബത്ത് ബ്ലാക്ക്വെൽ ദരിദ്രരായ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ന്യൂയോർക്ക് ഡിസ്പെസറി എന്ന പേരിൽ ഒരു പ്രയോഗിക വൈദ്യചികിത്സാലയം ന്യൂയോർക്കിൽ ആരംഭിച്ചു.  1857 ൽ തന്റെ സഹോദരിയും ഡോക്ടറുമായ എമിലി ബ്ലാക്ക്വെല്ലിന്റേയും സഹപ്രവർത്തകരുടേയും സഹായത്തോടെ നിർദ്ധനരായ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ന്യൂയോർക്ക് ഇൻഫേർമെറി എന്ന ആശുപത്രി ആരംഭിച്ചു. നൂറുവർഷത്തിൽ കൂടുതൽ ഈ ആശുപത്രി നിലനിന്നിരുന്നു.

1861 ൽ നിലവിൽ വന്ന യു. എസ്. സാനിറ്ററി കമ്മീഷൻ രൂപീകരിക്കുവാൻ പ്രധാനപങ്കുവഹിച്ചവരിൽ പ്രധാനിയാണ് എലിസബത്ത് ബ്ലാക്ക്വെൽ. 1860 കളുടെ അവസാനത്തിൽ വനിതകൾക്കുവേണ്ടി ഒരു വൈദ്യശാസ്‌ത്രവിദ്യാലയം ന്യൂയോർക്കിൽ ആരംഭിച്ചു. പിന്നീട് ലണ്ടനിലേക്ക് മടങ്ങിയ എലിസബത്ത് ബ്ലാക്ക്വെൽ ലണ്ടൻ സ്കൂൾ ഓഫ് മെഡിസിൻ ഫോർ വിമൺ എന്ന വൈദ്യശാസ്‌ത്രവിദ്യാലയത്തിൽ അധ്യാപികയായും സേവനമനുഷ്ടിച്ചു. 31 May 1910 ന് എലിസബത്ത് ബ്ലാക്ക്വെൽ ലണ്ടനിൽ വെച്ച് മരണമടഞ്ഞു.

 

മേരി ക്യൂറി

വാർസോയിൽ ജനിച്ച മേരി ക്യൂറി 1906-ൽ സോർബോണിൽ (ചിലപ്പോൾ പാരീസ് യൂണിവേഴ്സിറ്റി എന്നും അറിയപ്പെടുന്നു) ജനറൽ ഫിസിക്സിന്റെ ആദ്യ വനിതാ പ്രൊഫസറായി. ഭൗതികശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടിയ അവർ സയൻസ് ഡോക്ടറേറ്റ് നേടിയ ആദ്യ വനിതയായിരുന്നു. രണ്ട് നോബൽ സമ്മാനങ്ങൾ നേടിയ ആദ്യ വ്യക്തി കൂടിയാണ് മാഡം ക്യൂറി.

റേഡിയോ ആക്റ്റിവിറ്റി സംബന്ധിച്ച ഗവേഷണമാണ് മേരി ക്യൂറിയെ പ്രശസ്തയാക്കിയത്. നോബൽ സമ്മാനം ലഭിക്കുന്ന ആദ്യ വനിതയായിരുന്നു ക്യൂറി. ഇതുകൂടാതെ മാഡം ക്യൂറി രണ്ടു വ്യത്യസ്ത ശാസ്ത്ര ശാഖകളിൽ (ഭൗതികശാസ്ത്രത്തിനും രസതന്ത്രത്തിനും) നോബൽ സമ്മാനം ലഭിച്ചിട്ടുള്ള ഒരേയൊരാളുമാണ്. മേരി സ്വന്തം നേട്ടങ്ങളുടെ പേരിൽ പാരിസിലെ പാന്തിയണിൽ ശവമടക്കപ്പെട്ട ആദ്യ സ്ത്രീയെന്ന ബഹുമതിക്കും അർഹയായി.

രാജഭരണത്തിൻ കീഴിലായിരുന്ന പോളണ്ടിൽ (കോൺഗ്രസ്സ് പോളണ്ട്) വാഴ്സോ നഗരത്തിലാണ് ക്യൂറി ജനിച്ചത്. രഹസ്യമായി നടത്തിയിരുന്ന ഫ്ലോട്ടിംഗ് സർവ്വകലാശാലയിലാണ് ക്യൂറി പഠനമാരംഭിച്ചത്. ശാസ്ത്രത്തിൽ പ്രായോഗിക പരിശീലനം ആരംഭിച്ചത് വാഴ്സോയിലായിരുന്നു. 1891-ൽ 24 വയസ്സുള്ളപ്പോൾ ബ്രോണിസ്ലാവ എന്ന മൂത്ത ചേച്ചിയുമായി മേരി പാരീസിൽ പഠനത്തിനായി എത്തി. ഇവിടെയാണ് ശാസ്ത്രത്തിൽ ഉന്നതബിരുദങ്ങളും ശാസ്ത്രപരീക്ഷണങ്ങളും മറ്റും ക്യൂറി നടത്തിയത്. 1903-ൽ ക്യൂറിക്ക് ലഭിച്ച ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഭർത്താവായ പിയറി ക്യൂറിയുമായും ഭൗതികശാസ്ത്രജ്ഞനായ ഹെൻട്രി ബെക്വറലുമായും പങ്കിടുകയായിരുന്നു. 1911-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം മേരി ക്യൂറി ഒറ്റയ്ക്കാണ് നേടിയത്.

റേഡിയോ ആക്റ്റിവിറ്റി സംബന്ധിച്ച ഒരു സിദ്ധാന്തമാണ് ക്യൂറിയുടെ ഒരു പ്രധാന സംഭാവന. റേഡിയോ ആക്റ്റിവിറ്റിയുള്ള ഐസോടോപ്പുകളുടെ വേർതിരിവ്, പൊളോണിയം, റേഡിയം എന്നീ മൂലകങ്ങളുടെ കണ്ടുപിടിത്തം എന്നിവയും ക്യൂറിയുടെ സംഭാവനകളിൽ പെടുന്നു. റേഡിയോ ആക്റ്റീവ് മൂലകങ്ങൾ ഉപയോഗിച്ച് അർബുദരോഗചികിത്സ നടത്തുന്നതു സംബന്ധിച്ച ആദ്യ പരീക്ഷണങ്ങൾ ക്യൂറിയുടെ കീഴിലാണ് നടന്നത്. പാരീസിലെ ക്യൂറി ഇൻസ്റ്റിറ്റ്യൂട്ടും വാഴ്സോയിലെ ക്യൂറി ഇൻസ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചത് മേരി ക്യൂറിയാണ്. ഇപ്പോഴും വൈദ്യശാസ്ത്രത്തിലെ പ്രധാന ഗവേഷണങ്ങൾ ഇവിടെ നടക്കുന്നുണ്ട്. ഒന്നാം ലോകമഹായുദ്ധസമയത്ത് സൈനികാവശ്യങ്ങൾക്കുവേണ്ടി റേഡിയോളജി സംവിധാനം യുദ്ധമുഖത്ത് ഉപയോഗിക്കാനുള്ള സംവിധാനം ക്യൂറി സജ്ജമാക്കുകയുണ്ടായി.

ഫ്രഞ്ച് പൗരത്വമുണ്ടായിരുന്നുവെങ്കിലും മേരി സ്ലോഡോവ്സ്ക-ക്യൂറി (രണ്ട് കുടുംബപ്പേരുകളും മേരി ഉപയോഗിച്ചിരുന്നു) പോളിഷ് സ്വത്വബോധം മേരി ഒരിക്കലും ഉപേക്ഷിച്ചിരുന്നില്ല. മേരി പെണ്മക്കളെ പോളിഷ് ഭാഷ പഠിപ്പിക്കുകയും അവരെ പോളണ്ടിൽ കൊണ്ടുപോവുകയും ചെയ്തിരുന്നു. താൻ കണ്ടുപിടിച്ച ആദ്യ മൂലകത്തിന് സ്വന്തം മാതൃ രാജ്യത്തിന്റെ പേരാണ് (പൊളോണിയം) മേരി നൽകിയത്. ഇത് 1898-ലായിരുന്നു വേർതിരിച്ചെടുത്തത്. 

1934-ലാണ് മേരി ക്യൂറി മരിച്ചത്. പരീക്ഷണങ്ങളുടെ ഭാഗമായി വർഷങ്ങളോളം റേഡിയേഷൻ ഏറ്റ‌തുമൂലമുണ്ടായ അപ്ലാസ്റ്റിക് അനീമിയയായിരുന്നു മരണകാരണം.

 

ആൻ ഫ്രാങ്ക് 

ജർമ്മനിയിൽ നിന്നുമുള്ള ഒരു എഴുത്തുകാരിയായിരുന്നു ആൻ ഫ്രാങ്ക്, ഹോളോകോസ്റ്റിന്‍റെ പേരില്‍ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ജൂത ഇരകളിൽ ഒരാളുമായിരുന്നു. ഫ്രാങ്ക്ഫർട്ടിൽ ജനിച്ച അവളുടെ കുടുംബം ജർമ്മനിയിലെ വ്യാപകമായ യഹൂദ വിരുദ്ധത കാരണം അവൾക്ക് 4 വയസ്സുള്ളപ്പോൾ ആംസ്റ്റർഡാമിലേക്ക് മാറി. 1940-ൽ, നാസികൾ നെതർലൻഡ്‌സ് പിടിച്ചടക്കിയപ്പോൾ, ആനിയും കുടുംബവും ഏഴു വർഷമായി ആസ്വദിച്ച സ്വാതന്ത്ര്യം പെട്ടെന്ന് അവസാനിച്ചു. തുടര്‍ന്ന് യഹൂദരായിരുന്ന ആൻഫ്രാങ്കും കുടുംബവും ഒരു ഒളിസങ്കേതത്തിൽ അഭയം തേടി. 

1944 ആഗസ്റ്റ് 4-ന് നാസി പോലീസ് ഒളിത്താവളത്തിൽ മിന്നൽ പരിശോധന നടത്തിയതോടെ ആനും കുടുംബവും കോൺസൻട്രേഷൻ ക്യാമ്പിൽ തടവിലായി. നാസിപ്പടയെ ഭയന്ന് കുടുംബത്തോടൊപ്പം ഒളിവിൽ കഴിയുമ്പോൾ ആൻ എഴുതിയ ഡയറിക്കുറിപ്പുകൾ പിൽക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടു. ഹിറ്റ്ലറുടെ ഭരണകാലത്ത് ജൂതവംശജർ അനുഭവിക്കേണ്ടിവന്ന കഷ്ടതകളെക്കുറിച്ചുള്ള ചിത്രം തരുന്നവയായിരുന്നു ആ കുറിപ്പുകൾ. 1947-ലാണ് ആൻ ഫ്രാങ്കിന്റെ ഡയറി പ്രസിദ്ധീകരിക്കുന്നത്. 1945 മാർച്ചിൽ, ഹോളണ്ടിന്റെ മോചനത്തിനു കേവലം രണ്ടുമാസം മുൻപ് ബെർഗൻ-ബെൽസൻ എന്ന കുപ്രസിദ്ധ നാസി തടവറയിൽ കിടന്ന് ടൈഫസ് പിടിപെട്ട് മരിച്ചു.

യുദ്ധത്തിനുശേഷം ആംസ്റ്റർ‍ാമിലേക്കു തിരികെ വന്നവരിൽ ഒരാളും, ആൻ ഫ്രാങ്കിന്റെ പിതാവുമായ ഓട്ടോ ഫ്രാങ്കിനാണ് ഈ കുറിപ്പുകൾ കിട്ടിയത്. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് 1947 ൽ ഇവ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. ഡച്ചു ഭാഷയിലായിരുന്ന ഇത് ആദ്യം പ്രസിദ്ധീകരിച്ചത്. അത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് 1952 ൽ ‘ദ ഡയറി ഓഫ് എ യങ് ഗേൾ’ എന്ന പേരിൽ പുറത്തിറങ്ങി. പിന്നീട് അറുപതോളം ഭാഷകളിൽ അത് വിവർത്തനം ചെയ്യപ്പെടുകയുണ്ടായി. രണ്ടാം ലോകമഹായുദ്ധം രണ്ട് ആത്മകഥകളിലൂടെ ഇന്നും ജീവിക്കുന്നു. ജർമനിയിലെ സ്വേച്ഛാപതിയായിരുന്ന ഹിറ്റ്ലറുടെ മെയ്ൻ കാംഫും (എന്റെ പോരാട്ടം) ആൻ ഫ്രാങ്ക് എന്ന കൗമാരക്കാരിയുടെ ഡയറി ഓഫ് ആൻ ഫ്രാങ്കും. ഹിറ്റ്ലറുടെ ആത്മകഥയിൽ ഇല്ലാത്തെതെല്ലാം ആനിന്റെ ഡയറിയിൽ ഉണ്ടായിരുന്നു.

എല്ലെൻ ജോൺസൺ-സർലീഫ്

2006 ജനുവരിയിൽ ലൈബീരിയയുടെ പ്രസിഡന്റായി അധികാരമേറ്റെടുത്ത സർലീഫ്, ആഫ്രിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതാ ഭരണാധികാരിയാണ്. 1979ൽ പ്രസിഡണ്ട് വില്യം ടോൾബെർട്ടിന്റെ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായി ചുമതലയേറ്റിരുന്നെങ്കിലും 1980ലെ അട്ടിമറി ഭരണമാറ്റത്തെത്തുടർന്നു് ലൈബീരിയയിൽ നിന്നു നാടുവിടുകയും പല അന്താരാഷ്‌ട്രധനകാര്യസ്ഥാപനങ്ങളിലും ഉയർന്ന പദവിയിൽ ഉദ്യോഗസ്ഥയായി തുടരുകയും ചെയ്തു. 

1997ലെ ലൈബീരിയൻ രാഷ്‌ട്രപതിസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ വളരെ പിന്നിൽ രണ്ടാംസ്ഥാനത്തെത്തി പരാജയപ്പെട്ടു. എങ്കിലും 2005ലെ തെരഞ്ഞെടുപ്പിൽ വിജയിക്കുകയും 2006 ജനുവരി 16നു പ്രസിഡണ്ടായി അധികാരമേറ്റെടുക്കുകയും ചെയ്തു.  

ലൈബീരിയയിലെ ആഭ്യന്തരയുദ്ധകാലത്ത് നടന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ, അവൾ ഒരു ട്രൂത്ത് ആൻഡ് റീകൺസിലിയേഷൻ കമ്മീഷൻ സ്ഥാപിച്ചു. തൽഫലമായി, സ്‌ത്രീകളുടെയും പെൺകുട്ടികളുടെയും ശാക്തീകരണത്തിലൂടെ സ്വേച്ഛാധിപതികൾ, അഴിമതി, ദാരിദ്ര്യം എന്നിവയ്‌ക്കെതിരെ പോരാടാനുള്ള പ്രതിബദ്ധതയോടെ അവൾ ഒരു ആഗോള ഐക്കണായി മാറി.

സമാധാനം, ജനാധിപത്യം, ലിംഗസമത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ അഹിംസാത്മകമായ പങ്കിന് 2011 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം പ്രസിഡന്റ് സർലീഫിനും മറ്റ് രണ്ട് വനിതാ നേതാക്കൾക്കും (ലെയ്മ ഗ്ബോവി, തവക്കോൾ കർമാൻ) ലഭിച്ചു.

വങ്കാരി മുത മാതായ്


കെനിയൻ പരിസ്ഥിതി ശാസ്ത്രജ്ഞയും രാഷ്ട്രീയക്കാരിയുമായിരുന്നു വങ്കാരി മുത മാതായ് എന്ന വംഗാരി മാതായ്. പരിസ്ഥിതിക്കും മനുഷ്യാവകാശങ്ങൾക്കുമായുള്ള അവളുടെ പോരാട്ടം 2004 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ഇടയാക്കി, അങ്ങനെ ആ ബഹുമതി ലഭിച്ച ആദ്യത്തെ ആഫ്രിക്കൻ, കറുത്ത വർഗക്കാരിയായി.
 
പൗര വിദ്യാഭ്യാസത്തിലൂടെയും പരിസ്ഥിതി സംരക്ഷണത്തിലൂടെയും സ്ത്രീകളെ ശാക്തീകരിക്കാൻ ശ്രമിക്കുന്ന ഒരു കമ്മ്യൂണിറ്റി സംരംഭമായ ഗ്രീൻ ബെൽറ്റ് മൂവ്‌മെന്റ് അവർ സ്ഥാപിച്ചു. കിഴക്കൻ അല്ലെങ്കിൽ മധ്യ ആഫ്രിക്കയിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വനിത കൂടിയായിരുന്നു അവർ. 2004-ൽ, സുസ്ഥിര വികസനം, ജനാധിപത്യം, സമാധാനം എന്നിവയെക്കുറിച്ചുള്ള അവളുടെ പ്രവർത്തനത്തിന് അവർക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു, ഈ സമ്മാനം ലഭിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ വനിതയും ആദ്യത്തെ പരിസ്ഥിതി പ്രവർത്തകയുമായി.
  
അമേരിക്കൻ ഐക്യനാടുകളിലെ മൗണ്ട് സെയിന്റ്. സ്കോളാസ്റ്റിക്ക (ബെനഡിക്റ്റൈൻ കോളേജ്), പിറ്റ്സ്ബർഗ് സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്നും കെനിയയിലെ നൈറോബി സർവ്വകലാശാലയിൽ നിന്നും വിദ്യാഭ്യാസം നേടിയ വങ്കാരി 2004-ൽ ‘റൈറ്റ് ലൈവ്‌ലിഹുഡ്’ പുരസ്കാരവും നേടിയിട്ടുണ്ട്. കെനിയയിൽ, പ്രസിഡന്റ് കിബാക്കിയുടെ മന്ത്രിസഭയിൽ 2003-2005 കാലത്ത് പരിസ്ഥിതി വകുപ്പിൽ സഹമന്ത്രിയായി വാങ്കാരി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വേൾഡ് ഫൂച്ചർ കൗണ്സിലിലെ പ്രത്യേക കൗൺസിലറുമായിരുന്നു. 2011 സെപ്തംബർ 25 ന് അണ്ഡാശയ അർബുദം മൂലം അവർ അന്തരിച്ചു. 

സ്ഥായിയായ വികസനം,ജനാധിപത്യം,സമാധാനം എന്നിവക്ക് ഇവർ നൽകിയ സംഭാവന പരിഗണിച്ചാണ് 2004 ൽ നോബൽ സമധാന സമ്മാനം തേടിയെത്തിയത്. നോബൽ സമ്മാനം ലഭിക്കുന്ന ആദ്യ പരിസ്ഥിതിപ്രവർത്തക,ആദ്യ ആഫ്രിക്കൻ വനിത എന്നീ ബഹുമതികളും ഇവർക്കുള്ളതാണ്‌.

മലാല യൂസഫ്‌സായി

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി വാദിക്കുന്ന പാകിസ്ഥാൻകാരിയും നോബൽ സമ്മാനം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് മലാല യൂസഫ്‌സായി. 2009-ൽ, മലാലയ്ക്ക് 11 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ, പെൺകുട്ടികളുടെ സ്‌കൂളുകൾ അടച്ചുപൂട്ടുമെന്ന താലിബാന്‍റെ ഭീഷണികൾക്കെതിരെ എതിര്‍ത്ത് സംസാരിച്ചുകൊണ്ട് ബ്ലോഗ് ചെയ്യാൻ തുടങ്ങി. ബിബിസി ഉർദുവിലെ ബ്ലോഗ് അന്താരാഷ്ട്ര ശ്രദ്ധ നേടി.

2012 ഒക്‌ടോബറിൽ സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരുമ്പോൾ ഒരു തോക്കുധാരി അവളെയും മറ്റ് രണ്ട് പെൺകുട്ടികളെയും വെടിവച്ചു. ആക്രമണത്തെ അതിജീവിച്ച മലാല,  ‘I Am Malala: The Story of the Girl Who Stood Up for Education and was Shot by the Taliban’ എന്ന ആത്മകഥ പ്രസിദ്ധീകരിച്ചു. 2013-ൽ, എല്ലാ പെൺകുട്ടികളുടെയും വിദ്യാഭ്യാസ അവകാശങ്ങൾക്കുവേണ്ടി അവർ മലാല ഫൗണ്ടേഷൻ സ്ഥാപിച്ചു, 2014-ൽ ഇന്ത്യൻ ബാലാവകാശ പ്രവർത്തകനായ കൈലാഷ് സത്യാർത്ഥിക്കൊപ്പം അവർക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

പിന്നീട് പല പുരസ്കാരങ്ങൾക്കും നാമ നിർദ്ദേശം ചെയ്യപ്പെട്ട മലാല പാകിസ്താന്റെ ആദ്യത്തെ ദേശീയ സമാധാന പുരസ്കാരം നേടി. മാലാലയോടുള്ള ആദരവ് പ്രകടിപ്പിക്കാൻ ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം 2012 നവംബർ 10 അന്താരാഷ്ട്ര മലാല ദിനമായി ആചരിച്ചു. 2015-ഓടെ ലോകത്തെ എല്ലാ പെൺകുട്ടികളേയും വിദ്യാലയത്തിലെത്തിക്കാനുള്ള ഐക്യരാഷ്ട്ര പ്രചാരണ പരിപാടിയുടെ മുദ്രാവാക്യം ഇതാണ്: ‘ഞാനും മലാല’. 

നാദിയ മുരാദ്


ഇറാഖി യസീദി ആക്ടിവിസ്റ്റായ നാദിയ മുരാദ് യുദ്ധത്തിൽ അകപ്പെട്ട സ്ത്രീകളെയും കുട്ടികളെയും സഹായിക്കുന്നതിനുള്ള പോരാട്ടത്തിലെ പ്രമുഖ ശബ്ദമാണ്. 2014ൽ അവളെ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടുപോയി മൂന്ന് മാസത്തോളം തടവിലാക്കി. ആ സമയത്ത്, അവൾ ഒരു അടിമയായി തടവിലാക്കപ്പെടുകയും ലൈംഗികവും ശാരീരികവുമായ അതിക്രമങ്ങൾ അനുഭവിക്കുകയും ചെയ്തു.

മൊസൂൾ നഗരത്തെ അടിമസ്ത്രീയായിമാറിയ നാദിയക്ക് മർദ്ദനങ്ങളും, സിഗരറ്റ് കുറ്റികൾകൊണ്ടുള്ള പൊള്ളലുകളും, രക്ഷപ്പെടാൻ ശ്രമിച്ചതിൽ പീഡനങ്ങൾക്കുമിരയാകേണ്ടി വന്നിട്ടുണ്ട്. അടിമയായി വച്ചയാൾ വീട് ഒരിക്കൽ പൂട്ടാതെ പോയപ്പോൾ, ആ വീടിൽ നിന്നും നാദിയ രക്ഷപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റിന്റെ കീഴിലായിരുന്ന ഇടങ്ങളിലൂടെ വടക്ക് ഇറാഖിലെ അഭയാർത്ഥി ക്യാമ്പിലേക്ക് രക്ഷപ്പെടാൻ  ഒരു അയൽക്കാരകുടുംബം സഹായിക്കുകയായിരുന്നു. രക്ഷപ്പെട്ടതിന് ശേഷം, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ മനുഷ്യക്കടത്തിനെക്കുറിച്ച് സംസാരിക്കുന്ന ആദ്യത്തെ വ്യക്തിയായി അവർ മാറി.

“യുദ്ധസമയത്ത് ലൈംഗികാതിക്രമങ്ങളെ ആയുധമായി” ഉപയോഗിക്കുന്നതിനെതിരായി നടത്തിയ പ്രവർത്തനങ്ങൾക്ക് 2018  സമാധാനത്തിനുള്ള നോബേൽ ഡെനിസ് മുക്വേഗെ -യ്ക്കും നാദിയക്കും ലഭിച്ചു. നോബൽ സമ്മാനം ലഭിക്കുന്ന ആദ്യത്തെ ഇറാഖിയും ആദ്യത്തെ യസീദിയുമാണ് അവർ.

വംശഹത്യ, കൂട്ട അതിക്രമങ്ങൾ, മനുഷ്യകടത്ത് എന്നിവയ്ക്കിരയായ സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ,നാദിയ ഇനീഷിയേറ്റീവ് എന്ന സംഘടന സ്ഥാപിച്ചത് നാദിയയാണ്.

ഷിറിൻ എബാദി

 
ഇറാനിയൻ അഭിഭാഷകയും മനുഷ്യാവകാശ പ്രവർത്തകയും ഇറാനിലെ ആദ്യത്തെ വനിതാ ജഡ്ജിയുമാണ് ഷിറിൻ എബാദി. 1979-ൽ ഖൊമേനിയുടെ വിപ്ലവത്തിനുശേഷം, അവരെ ജഡ്ജി പദവിയില്‍ നിന്നും പുറത്താക്കി.

2000-ൽ, തന്റെ രാജ്യത്തിന്റെ അധികാരാധിപത്യത്തെ വിമർശിച്ചതിന് അവർ ജയിലിലായി. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കുമായി, പ്രത്യേകിച്ച് സ്ത്രീകൾ, കുട്ടികൾ, അഭയാർത്ഥികൾ എന്നിവയ്‌ക്ക് വേണ്ടിയുള്ള അവളുടെ മുൻകൈയെടുത്ത ശ്രമങ്ങൾക്ക് 2003-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം അവർക്ക് ലഭിച്ചു. നോബൽ സമ്മാനം നേടുന്ന ആദ്യ മുസ്ലിം വനിതയും ആദ്യ ഇറാനിയൻ വനിതയുമാണ് ഇബാദി. അസോസിയേഷൻ ഫോർ സപ്പോർട്ട് ഓഫ് ചിൽ‌‍‌‍‌ഡ്രൻസ് റൈറ്റ്സ് ഇൻ ഇറാൻ എന്നാ സംഘടനയുടെ സ്ഥാപക കൂടിയാണവർ.

ടെഹ്റാൻ നിവാസിയായിരുന്ന ഷെറിനു പക്ഷേ സർക്കാരിനെ വിമർശിക്കുന്ന കാരണത്താൽ ഭീഷണികളേയും , വേട്ടയാടലുകളേയും തുടർന്ന് നാടുവിടേണ്ടി വന്നു. 2009 മുതൽ യു.കെ യിൽ പ്രവാസത്തിലാണവർ. 2003ൽ ലഭിച്ച നൊബേൽ സമ്മാനം 2009 ൽ ഇറാൻ സർക്കാർ കണ്ടുകെട്ടി എന്ന് വാർത്തയുണ്ടായിരുന്നു. എന്നാൽ സർക്കാർ വൃത്തങ്ങൾ വാർത്ത നിഷേധിക്കുകയുണ്ടായി. വാർത്ത ശരിയാണെങ്കിൽ ഭരണകൂടം ബലമായി പിടിച്ചെടുക്കുന്ന ആദ്യ നൊബേൽ സമ്മാനം എന്ന അപഖ്യാതി ഇതിനായിരിക്കുമത്രേ.

2004ൽ ഫോബ്സ് മാസിക പുറത്തിറക്കിയ സമുന്നത സ്വാധീനതയുള്ള 100 വനിതകളുടെ പട്ടികയിലും, ലോക ചരിത്രത്തെ തന്നെ സ്വാധീനിച്ച 100 വനിതകളുടെ പട്ടികയിലും ഷെറിൻ ഇടം കണ്ടെത്തിയിട്ടുണ്ട്.

ഷിറിൻറെ നിലപാടുകൾ പലപ്പോഴും പരിഷ്കരണവാദികളോടൊപ്പം ആണെന്നത് ഭരണകൂടത്തിനു രുചിക്കുന്നതല്ല. ഷിറിന് യാഥാസ്ഥിതികരുടെ എതിർപ്പുകൾ പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്. 

 

റിഗോബെർട്ട മെഞ്ചു തും
 


1992 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ ഗ്വാട്ടിമാലൻ ആക്ടിവിസ്റ്റാണ് റിഗോബെർട്ട മെഞ്ചു ടും. കൗമാരപ്രായത്തിൽ തന്നെ സ്ത്രീകളുടെ അവകാശ പ്രസ്ഥാനത്തിൽ സജീവമായി, പിന്നീട് ഒരു പ്രമുഖ തൊഴിലാളി അവകാശ വക്താവായി. 1981-ൽ, അവളുടെ കുടുംബത്തിലെ ഭൂരിഭാഗവും കൊല്ലപ്പെടുകയും സ്വന്തം ജീവൻ അപകടത്തിലാകുകയും ചെയ്ത ശേഷം, അവൾ മെക്സിക്കോയിലേക്ക് പലായനം ചെയ്തു, അവിടെ ഗ്വാട്ടിമാലയിലെ അടിച്ചമർത്തലിനെതിരായ തന്റെ പ്രതിരോധ പ്രവർത്തനങ്ങൾ തുടർന്നു.

1982 ൽ “ഞാൻ, റിഗോബെർട്ട മെഞ്ചു” എന്ന പേരിൽ ഒരു ആത്മകഥ എഴുതുകയുണ്ടായി.  ആധുനിക ഗ്വാട്ടിമാലയിലെ യുദ്ധം, മരണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. ഈ പുസ്തകം ഉടൻ നിരവധി ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുകയുംഅവരേ അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയർത്തുകയും ചെയ്തു.

1992-ൽ ഗ്വാട്ടിമാലയിലെ തദ്ദേശവാസികൾക്കായി സാമൂഹിക നീതിക്കും വംശീയ-സാംസ്കാരിക അനുരഞ്ജനത്തിനും വേണ്ടിയുള്ള അവളുടെ പ്രവർത്തനങ്ങളെ മാനിച്ച് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്ന ആദ്യത്തെ സ്വദേശിയായി അവർ മാറി. 2006-ൽ, ലോകമെമ്പാടുമുള്ള സ്ത്രീകളുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുന്ന വനിതാ സമ്മാന ജേതാക്കളുടെ ഒരു കൂട്ടം നോബൽ വിമൻസ് ഇനിഷ്യേറ്റീവിന്റെ സ്ഥാപകരിലൊരാളായിരുന്നു മെഞ്ചു.
 

Latest News

ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത വിവാദം; ബിബിസി ഡയറക്ടർ ജനറലും വാർത്താ മേധാവിയും രാജിവച്ചു

സർക്കാർ ആശുപത്രിയിൽ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ബന്ധു ഇടപെട്ട് തടഞ്ഞു, പെൺകുട്ടികൾ പിടിയിൽ

എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ

ജന്മദിനാഘോഷം അതിരുവിട്ടു, കഞ്ചാവ് ഉപയോഗിച്ചതിന് ആറ് കോളേജ് വിദ്യാർഥികൾ ഹൈദരാബാദിൽ അറസ്റ്റിൽ

തട്ടിപ്പുകേസ് പ്രതി മെഡിക്കൽ കോളേജിൽ നിന്ന് രക്ഷപ്പെട്ടു; പൊലീസ് തിരുവനന്തപുരത്ത് വ്യാപക തിരച്ചിൽ തുടങ്ങി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies