“നൊമ്പരങ്ങൾ” എന്ന കവിത സമാഹാരത്തിന്‍റെ ഔദ്യോഗികമായ ഉദ്ഘാടന കർമ്മം റിട്ടേർഡ് ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബും വനിതാ കമ്മീഷൻ ചെയർപേഴ്സൺ സതീദേവിയും നിർവഹിച്ചു.
നിയമപരമായി വിവാഹിതരാകാത്ത മാതാപിതാക്കൾക്ക് ജനിച്ച കുഞ്ഞിന് സമൂഹത്തിൽ നേരിടേണ്ടതായി വന്ന പ്രശ്നങ്ങളും ദുഃഖങ്ങളും ആ കുഞ്ഞു വളർന്നു വലുതാകുമ്പോൾ സമൂഹത്തിലുണ്ടാക്കുന്ന അനന്തരഫലങ്ങളും ആണ് ഈ കവിതയുടെ പ്രമേയം.
ഗിരിജ പ്രദീപ് എഴുതിയ കവിത ആലപിച്ചിരിക്കുന്നത് അജിത് രാജും കുമാരി പവിത്ര പ്രദീപും ചേർന്നാണ്. രാജീവ് ശിവയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
മ്യൂസിക് കീബോർഡ് പ്രോഗ്രാമിംഗ് -രാജീവ് ശിവ
ഓടക്കുഴൽ-ഷാജി സൂര്യ
സ്റ്റുഡിയോ-നിസാര മ്യൂസിക് വർക്ക്സ്റ്റേഷൻ.ടിവിപിഎം
















