ചുണ്ടിൽ പുഞ്ചിരിയും കൈകളിൽ മാന്ത്രികതയും ഒളിപ്പിച്ചുവച്ച് കായികലോകത്തേക്ക് കടന്നു ചെന്ന ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണിന്റെ അപ്രതീക്ഷിത വിയോഗം കായിക ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. 52 കാരനായ ഷെയ്ന്‍ വോണ്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് തായ്ലന്‍ഡിലെ കോ സാമുയിയില്‍ വച്ചാണ് മരിച്ചത്. ലോകം കണ്ട ഏറ്റവും മികച്ച് സ്പിന്നര്‍മാരില്‍ ഒരാളാണ് ഷെയ്ന്‍ വോണ്‍. 20 വര്‍ഷം നീണ്ടുനിന്ന ഷെയ്ന്‍ വോണിന്റെ ക്രിക്കറ്റ് കരിയറില്‍ ഓസിസിന് വേണ്ടി 145 ടെസ്റ്റുകളിലായി 708 വിക്കറ്റ് നേടിയിട്ടുണ്ട്. 194 ഏകദിന മത്സരങ്ങളില്‍ നിന്ന് ഷെയ്ന്‍ 293 വിക്കറ്റും നേടി. കൊവിഡ് ബാധിച്ചതിന് ശേഷം വിശ്രമത്തിലായിരുന്നു ഷെയ്ന്‍.
ടെസ്റ്റ് വിക്കറ്റ് നേട്ടങ്ങളില്‍ ലോകത്തെ രണ്ടാംസ്ഥാനക്കാരനാണ് ഷെയ്ന്‍. ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ കിരീടനേട്ടത്തിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം കമന്റേറ്റര്‍ എന്ന നിലയിലും ഷെയ്ന്‍ തിളങ്ങി. ഓസ്‌ട്രേലിയ കണ്ട ഏറ്റവും മികച്ച ബൗളര്‍ കൂടിയാണ് ഷെയിന്‍. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍നിന്ന് ആയിരത്തിലധികം വിക്കറ്റുകള്‍ നേടിയ താരം മുത്തയ്യ മുരളീധരനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ഏക കിക്കറ്ററാണ്.
1992ല്‍ ഇന്ത്യക്കെതിരെ സിഡ്‌നി ടെസ്റ്റിലൂടെ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഷെയ്ന്‍ 2007ലാണ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്. 2007 വരെയുള്ള ഈ 15 വർഷക്കാലം- ലോകക്രിക്കറ്റ് സാക്ഷ്യം വഹിച്ചത് അവിശ്വനീയതകളുടെ കാലമാണ്. അതെ, ലെഗ് സ്റ്റമ്പിന് ഏറെ പുറത്ത് നിന്ന് പൊടുന്നനെ കുത്തിത്തിരിഞ്ഞ് വരുന്നൊരു പന്ത് ഓഫ് സ്റ്റമ്പ് പിഴുതെറിയുന്നൊരു അവിശ്വസനീയ പദ്ധതിക്ക് ജീവൻ പകരാൻ ലോക ക്രിക്കറ്റിൽ ഒറ്റയൊരാളെ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ പേരാണ് ഷെയിൻ വോൺ. ക്രിക്കറ്റ് മൈതാനത്ത് ഇറങ്ങി രണ്ടാം വർഷം വോൺ ലോകത്തോട് തന്റെ വരവറിയിച്ചു.- നൂറ്റാണ്ടിൽ പിന്നീടൊരിക്കലും ആവർത്തിക്കാൻ ഇടയില്ലാത്ത ഒരു അത്ഭുതം 1993 ജൂൺ നാലിന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ ആഷസ് വേദിയിൽ നടന്നു.
ഇംഗ്ലണ്ട് ബാറ്റർ മൈക്ക് ഗാട്ടിങ് ബോൾ ഫേസ് ചെയ്യാൻ തയാറായി നിൽക്കുകയാണ്. ലെഗ് സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്തു ഒരു സാധാരണ സ്പിൻ ബോൾ വരുന്നു- ഗാട്ടിങ് സാധാരണ പോലെ ഡിഫൻഡ് ചെയ്തു. പക്ഷേ ലെഗ് സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്ത ആ പന്ത് ഓഫ് സ്റ്റമ്പ് വീഴ്ത്തിയപ്പോൾ ഗാട്ടിങ് മാത്രമല്ല- ലോക ക്രിക്കറ്റ് തന്നെ ഒരു നിമിഷം സ്തംഭിച്ചു നിന്നു- നൂറ്റാണ്ടിന്റെ പന്തെന്ന് ലോകം വിളിച്ച ആ ബോളിന് പിന്നിലെ മാന്ത്രികനായിരുന്നു വോൺ. നൂറ്റാണ്ടിന്റെ പന്ത് എന്നറിയപ്പെട്ട ആ സ്പിന്നില്‍ മാറിമറിഞ്ഞത് വോണിന്റെ തലവര കൂടിയായിരുന്നു. ഒട്ടും അപകടകരമല്ലെന്ന് എല്ലാവരും കണക്കുകൂട്ടിയ ആ പന്ത് സാക്ഷാല്‍ മൈക്ക് ഗാറ്റിങ്ങിന്റെ സ്റ്റമ്പ് പിഴുതത് കണ്‍കെട്ട് വിദ്യകള്‍ കാണിക്കുന്ന മാന്ത്രികന്റെ വഴക്കത്തോടെയായിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം കമന്റേറ്റര്‍ എന്ന നിലയിലും ഷെയ്ന്‍ തിളങ്ങിയിരുന്നു. വിരമിച്ചതിന് ശേഷം രാജസ്ഥാൻ റോയൽസിന്റെ ഭാഗമായപ്പോഴും അദ്ദേഹം ആ ലാളിത്യം കാത്തുസൂക്ഷിച്ചു. 20 വര്‍ഷത്തോളം ക്രിക്കറ്റ് ലോകം ഷെയിന്റെ പ്രകടനം വാനോളം ആസ്വദിച്ചിരുന്നു. ആസ്‌ത്രേലിയക്ക് വേണ്ടി 145 ടെസ്റ്റ് കളിച്ച വോൺ 25.41 ശരാശരിയിൽ 708 വിക്കറ്റുകൾ വീഴ്ത്തി. ഏകദിനത്തിൽ 194 മത്സരങ്ങളിൽ നിന്നായി 293 വിക്കറ്റുകളും നേടി.
അന്താരാഷ്ട്ര ട്വന്റി-20 മത്സരം കളിക്കും മുമ്പ് തന്നെ അദ്ദേഹം വിരമിച്ചിരുന്നു. അങ്ങനെ 339 മത്സരങ്ങളിൽ നിന്ന് 1001 ബാറ്റ്‌സ്മാൻമാരെയാണ് വോൺ മടക്കി അയച്ചത്. ലോക വിക്കറ്റ് വേട്ടക്കാരിൽ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന് പിറകിൽ രണ്ടാം സ്ഥാനത്താണ് വോൺ. ആയിരത്തിന് മുകളിൽ വിക്കറ്റ് നേടിയ രണ്ടു താരങ്ങളിൽ ഒരാളുമാണ്. കരിയറിൽ ആകെ 10 പ്രാവശ്യം ഒരു മത്സരത്തിലെ എല്ലാ വിക്കറ്റുകളും നേടിയിട്ടുണ്ട് അദ്ദേഹം. ലോകത്ത് തന്നെ രണ്ടാമതാണ് ഈ റെക്കോർഡ്. ‘പുറത്തേക്കിറങ്ങുക, ചിരിച്ചുകൊണ്ട് കളിക്കുക, അത്രയും സിംപിളായൊരു ഗെയിമാണ് എനിക്ക് ക്രിക്കറ്റ്.’ – ഒരിക്കൽ വോൺ പറഞ്ഞ വാക്കുകളാണിത്. അത്രത്തോളം സിംപിളായിരുന്നു വോൺ.