Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

34-ാം വയസില്‍ ടെസ്റ്റ് ക്യാപ്റ്റനായി അരങ്ങേറ്റം; രോഹിത് പിന്നിട്ട വഴികള്‍..!!

Web Desk by Web Desk
Mar 3, 2022, 10:18 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

രോഹിത് ശര്‍മ ഇന്ത്യന്‍ ടെസ്റ്റ്‌ ക്രിക്കറ്റ് ടീം നായകനായി നാളെ അരങ്ങേറ്റം കുറിക്കുകയാണ്. ശ്രീലങ്കയ്ക്കെതിരെ മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിലാണ് നാളത്തെ മത്സരം. വിരാട് കോലിയുടെ പകരക്കാരനായാണ് രോഹിത് ശര്‍മ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനായി ചുമതലയേറ്റിരിക്കുന്നത്. ഹിറ്റ്‌മാനെ സംബന്ധിച്ച് അതൊരു വലിയ ദൌത്യം തന്നെയാണ്. കാരണം ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെസ്റ്റ്‌ നായകനാണ് വിരാട് കോലി. അദ്ദേഹത്തിന് പകരക്കാരനായി രോഹിത് നായക സ്ഥാനം
ഏറ്റെടുക്കുമ്പോള്‍ ചുമതലകളേറെയാണ്.

About time…🔴 🏏 pic.twitter.com/4cmFkwbpAg

— Rohit Sharma (@ImRo45) March 2, 2022

ജീവിതത്തിൽ ആദ്യം ലഭിച്ച അവസരങ്ങൾ മുതലാക്കുന്നവരുടെ കൂട്ടത്തിലും പിന്നീട് അത് തുലയ്ക്കുന്നവരുടെ കൂട്ടത്തിലും അവസാനം ഒരു സെക്കന്റ് ചാൻസ് കിട്ടിയപ്പോൾ എങ്ങനെ ഉപയോഗിക്കാം എന്ന് തെളിയിച്ചവരുടെ കൂട്ടത്തിലും മുൻ നിരയിൽ ഉള്ള പേരാണ് രോഹിത് ശർമ്മയുടെത്. തന്‍റെ നായകസ്ഥാനം രാജി വെയ്കുമ്പോള്‍ എം.എസ് ധോണിക്ക് 33 വയസാണ്. എന്നാല്‍ തന്‍റെ 34ആം വയസിലാണ് രോഹിത് ശര്‍മ നായക സ്ഥാനം ഏല്‍ക്കുന്നത്.  

ലിസ്റ്റ് എ ക്രിക്കറ്റിൽ തന്റെ രണ്ടാം മത്സരത്തിൽ തന്നെ ഏട്ടാമനായി ഇറങ്ങി 123 പന്തിൽ 142 റൺസ് അടിച്ചു ലൈം ലൈറ്റിലേക്ക് കടന്നു വന്ന താരമാണ് രോഹിത്. ഏതാനും മാസങ്ങൾക്കകം ന്യൂസിലാന്‍ഡ്‌ എ ടീമിനെതിരെ ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ അരങ്ങേറ്റം. ആദ്യ ഇന്നിംഗ്സിൽ തന്നെ ഫിഫ്റ്റി അടിച്ചുകൊണ്ട് അവിടെയും പേര് കുറിച്ചിട്ടു. അധികം  വൈകാതെ രഞ്ചി ട്രോഫിയിൽ മുംബൈയ്ക്ക് വേണ്ടിയും അരങ്ങേറ്റം കുറിച്ചു. ആദ്യ സീസണിൽ തന്നെ ഗുജറാത്തിനെതിരെ 267 പന്തിൽ 205 റൺസ് നേടി എന്തുകൊണ്ട് താൻ ടീമിൽ എത്തി എന്നതിന്റെ ഉത്തരം നൽകി. ഫൈനലിൽ ബംഗാളിനെതിരെ 57 റൺസ് അടിച്ചു ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഈ പെർഫോമൻസ് എല്ലാം തന്നെ രോഹിതിനെ കാത്തിരുന്നത് നാഷണൽ ടീമിലേക്കുള്ള വിളി ആയിരുന്നു. 
 

ആദ്യ ടെസ്റ്റിൽ തന്നെ 177 അടിച്ചുകൊണ്ട് അരങ്ങേറ്റക്കാരന്റെ രണ്ടാമത്തെ ഉയർന്ന സ്കോർ തന്റെ പേരിൽ കുറിച്ചിട്ടു. രണ്ടാം ടെസ്റ്ററിൽ 111 റൺസ് അടിച്ചു പുറത്താകാതെ നിന്ന രോഹിതിന് ആ മികവ് പക്ഷെ അവിടെ തുടരാൻ കഴിഞ്ഞില്ല. ടെസ്റ്റ്‌ ടീമിൽ സ്ഥിരം അംഗം അല്ലാതെ ആയ രോഹിത് വൈകാതെ ടെസ്റ്റിൽ നിന്ന് പുറത്തായി. പക്ഷെ 2018 ൽ തിരിച്ചു ടെസ്റ്റ് ടീമിൽ വന്ന രോഹിതിന്റെ  റെഡ് ബോൾ ക്രിക്കറ്റിലെ രണ്ടാം അധ്യായവും അവിടെ തുടങ്ങി. ഇപ്പോഴിതാ എല്ലാ ഫോർമാറ്റിലും സ്ഥിരം നായകൻ.

ശ്രീലങ്കയ്‌ക്കെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലാണ് രോഹിതിന് കീഴില്‍ ഇന്ത്യ ആദ്യം കളിക്കുന്നത്. കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെയാണ് കോലി ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചത്. അതിനു മുമ്പ് തന്നെ വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ അദ്ദേഹത്തിനു പകരം രോഹിത്ത് നായകനായിരുന്നു. എങ്കിലും ടെസ്റ്റില്‍ കോലി ക്യാപ്റ്റനായി തന്നെ തുടരുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ തീര്‍ത്തും അപ്രതീക്ഷിതമായാണ് ടെസ്റ്റില്‍ താന്‍ നായകനായി തുടരില്ലെന്നു അദ്ദേഹം പ്രഖ്യാപിച്ചത്.
 

ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ വെല്ലുവിളിയോ??

ReadAlso:

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

ആചാരത്തിനു മുമ്പില്‍ വിമാനം പറക്കില്ല ?: ആചാരം സംരക്ഷിക്കാന്‍ അടച്ചിടുന്ന ലോകത്തെ ഏക വിമാനത്താവളം ?; ഇവിടെയാണ് ആ ചരിത്രം; 5 മണിക്കൂര്‍ റണ്‍വേയില്‍ നടക്കാന്‍ പോകുന്നത് എന്താണെന്നറിയുമോ ?

 രോഹിത് ശര്‍മയുടെ ഫിറ്റ്‌നസിനെ സംബന്ധിച്ച് വിമര്‍ശങ്ങള്‍ ഏറെയാണ്‌. ഇടയ്ക്കിടെ പരിക്കേല്‍ക്കുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേത്. ഈ കാരണത്താല്‍ പല പരമ്പരകളും രോഹിത്തിന് നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കാല്‍പേശിയിലെ പരിക്കുകള്‍ അദ്ദേഹത്തെ തുടര്‍ച്ചയായി വലയ്ക്കുകയാണ്.

സമീപകാലത്തെ ചരിത്രമെടുത്താല്‍ 2020-21ലെ ഓസ്ട്രലേിയന്‍ പര്യടനത്തിലെ രണ്ടു ടെസ്റ്റുകളാണ് പരിക്കു കാരണം രോഹിത്തിനു നഷ്ടമായത്. മൂന്നാമത്തെ ടെസ്‌റ്റിലാണ് അദ്ദേഹം ടീമില്‍ തിരിച്ചെത്തിയത്. മാത്രമല്ല ഓസീസുമായുള്ള നിശ്ചിത ഓവര്‍ പരമ്പരയും രോഹിതിന് നഷ്ടായിരുന്നു.

ഓസീസ് പര്യടനത്തിനു ശേഷം ഏറ്റവും അവസാനമായി കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനവും രോഹിത് ശര്‍മയ്ക്കു പൂര്‍ണമായി നഷ്ടമായി. ഇതോടെ മൂന്നു ടെസ്റ്റുകളുടെയും ഏകദിനങ്ങളുടെയും പരമ്പരകളില്‍ ഇന്ത്യ പരാജയപ്പെടുകയും ചെയ്തു. ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരം ജയിച്ച ശേഷമാണ് ഇന്ത്യ 1-2നു
തോല്‍വിയിലേക്കു വീണത്. പിന്നാലെ നടന്ന ഏകദിന പരമ്പരയില്‍ 0-3നു തൂതൂത്തുവാരപ്പെടുകയും ചെ്തു. സൗത്താഫ്രിക്കയിലേക്കു പുറപ്പെടുന്നതിനു മുമ്പാണ് പരിശീലനത്തിനിടെ രോഹിത്തിന്റെ കാല്‍പ്പേശിക്ക് പരിക്കേല്‍ക്കുന്നത്.

ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ഏകദിന പരമ്പരയില്‍ രോഹിത് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ നിശ്ചിത സമയത്ത് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ അദ്ദേഹത്തിനായില്ല. ഇതോടെ ഏകദിന പരമ്പരയിലേക്കും ഹിറ്റ്മാന്‍ പരിഗണിക്കപ്പെട്ടില്ല. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സ്ഥിരം ക്യാപ്റ്റനായ ശേഷം രോഹിത് ആദ്യമായി ഇന്ത്യയെ നയിക്കേണ്ടിയിരുന്ന ഏകദിന പരമ്പര കൂടിയായിരുന്നു ഇത്. രോഹിത്തിന്റെ അഭാവത്തില്‍ ടീമിനെ നയിച്ച കെ.എല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സി ദുരന്തമായി മാറിയതോടെ ടീം നാണംകെടുകയും ചെയ്തു.

അതേസമയം, രോഹിത് ശർമ്മയുടെ ഫിറ്റ്നസിൽ സെലക്ഷൻ കമ്മിറ്റിയ്ക്ക് ആശങ്കകളില്ലയെന്ന് ഇന്ത്യൻ ചീഫ് സെലക്ടർ ചേതൻ ശർമ്മ അറിയിച്ചത്. പരിചയസമ്പന്നനായ രോഹിത് ശർമ്മ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റനാകുന്നത് ടീമിന് ഗുണകരമാകുമെന്നും പുതിയ ലീഡർമാരെ രോഹിത് ശർമ്മയ്ക്ക് കീഴിൽ
വളർത്തിയെടുക്കുമെന്നും ചീഫ് സെലക്ടർ പറഞ്ഞു.

“രോഹിത് ശർമ്മ നമ്മുടെ രാജ്യത്തെ നമ്പർ വൺ ക്രിക്കറ്ററാണ്. അവൻ മൂന്ന് ഫോർമാറ്റിലും ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നു. രോഹിതിനെ ഞങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിനാണ് പ്രാധാന്യം. ക്രിക്കറ്റ് താരങ്ങൾ പ്രൊഫഷണലുകളാണ്. അവർക്ക് അവരുടെ ശരീരത്തെ കുറിച്ച് അറിയാം. രോഹിത് പൂർണമായും സുഖമായിരിക്കുന്നു, പക്ഷേ ഇടക്കിയ്ക്കിടെ അവനുമായി ഞങ്ങൾ ചർച്ചകൾ നടത്തും. സെലക്ഷൻ കമ്മിറ്റിയ്ക്ക് അറിയാവുന്നിടത്തോളം അവൻ പൂർണമായും ഫിറ്റാണ്, ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ നായകസ്ഥാനം ഏറ്റെടുക്കാൻ അവൻ തയ്യാറാണ്.” 

“രോഹിതിനെ പോലെ ഇത്രയും പരിചയസമ്പന്നനായ ഒരു താരം ക്യാപ്റ്റനായാൽ അത് ഞങ്ങൾക്ക് വലിയ കാര്യമാണ്. അവനുകീഴിൽ പുതിയ ലീഡർമാരെ വളർത്തിയെടുക്കാൻ ഞങ്ങൾക്ക് കഴിയും, അതാണ് സെലക്ഷൻ കമ്മിറ്റിയും ആഗ്രഹിക്കുന്നത്.”-  ചേതൻ ശർമ്മ പറഞ്ഞു.

 

പ്രായം തിരിച്ചടിയായേക്കും..??

പ്രായമാണ് രോഹിത് ശര്‍മയ്ക്കു തിരിച്ചടിയാവുന്ന മറ്റൊരു ഘടകം. കുറച്ചു മാസങ്ങള്‍ക്കകം അദ്ദേഹത്തിനു 35 വയസ്സ് പൂര്‍ത്തിയാവും. ഇനി രണ്ടോ, മൂന്നോ വര്‍ഷം കൂടി മാത്രമേ ഹിറ്റ്മാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടരാനിടയുള്ളൂ. ഇതിനിടെയാണ് അദ്ദേഹത്തിനു ടെസ്റ്റ് ക്യാപ്റ്റന്‍സി കൂടി നല്‍കിയിരിക്കുന്നത്. ടീമിനെ നയിക്കാന്‍ കുറഞ്ഞ സമയം മാത്രമേ ഇനി ഹിറ്റ്മാന് മുന്നിലുള്ളൂ.  അദ്ദേഹം പെട്ടെന്നു സ്ഥാനൊഴിയുകയോ, വിരമിക്കുകയോ ചെയ്താല്‍ പുതുതായി ചുമതലയേറ്റെടുക്കുന്നയാള്‍ക്കു ടീമിനെ തന്റെ ട്രാക്കിലേക്കു കൊണ്ടു വരികയെന്നതു ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. മാത്രമല്ല അതിനു കൂടുതല്‍ സമയവും
പുതിയ നായകനു ആവശ്യമായി വന്നേക്കാം.

ജോലി ഭാരം കൂടുതല്‍

ടെസ്റ്റ് ടീമിന്റെയും ക്യാപ്റ്റനായി മാറിയയതോടെ രോഹിത് ശര്‍മയുടെ ജോലി ഭാരവും ഇരട്ടിയായി മാറിയിരിക്കുകയാണ്. മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിനെ നയിക്കുന്നതിനൊപ്പം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍സിയും രോഹിത്തിനുണ്ട്. ഈ ജോലിഭാരം രോഹിത് എങ്ങനെ കകൈകാര്യം ചെയ്യുമെന്നതാണ് ചോദ്യം.

കാരണം വൈറ്റ് ബോള്‍ ക്രിക്കറ്റിലേക്കു വന്നാല്‍ ഐസിസിയുടെ ടി20 ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കുകയാണ്. അതിനു വേണ്ടി ടീമിനെ അദ്ദേഹത്തിനു തയ്യാറാക്കി നിര്‍ത്തേണ്ടതുണ്ട്. കൂടാതെ അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പിനായും ടീമിനെ ഒരുക്കേണ്ടത് ഹിറ്റ്മാനാണ്. ഇതിനിടെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച  ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലില്‍ മുംബൈയെ കിരീടത്തിലേക്കു നയിക്കുകയെന്ന ഉത്തരവാദിത്വവും രോഹിത്തിനു മുന്നിലുണ്ട്. ഇവയ്ക്കിടെയാണ് ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗം കൂടിയായ ടെസ്റ്റിലും അദ്ദേഹം ടീമിന്റെ നായകനായിരിക്കുന്നത്.

കോലിയുടെ പിന്‍ഗാമിയാകുമ്പോള്‍

ഇന്ത്യക്ക് ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ സമ്മാനിച്ച നായകനാണ് വിരാട് കോലി. വിജയിച്ച മത്സരങ്ങളുടെ എണ്ണത്തിലും വിജയശതമാനത്തിന്റെ കാര്യത്തിലും
ടെസ്റ്റിലെ ഏറ്റവും വിജയകരമായ മുഴുവൻ സമയ ഇന്ത്യൻ ക്യാപ്റ്റനാണ് വിരാട് കോലി.

2014ലെ ഓസ്ട്രേലിയൻ പര്യടനത്തിനിടയിൽ എം.എസ്.ധോണി അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപനം നടത്തിയതോടെയാണ് സ്ഥിരനായക സ്ഥാനത്തേക്ക് കോലി എത്തുന്നത്. അദ്ദേഹത്തിന് കീഴിൽ, ടീം ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു, കൂടാതെ ആദ്യത്തെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു.

 

ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിൽ കോലിയുടെ റെക്കോർഡ്:

മത്സരങ്ങൾ – 68

വിജയിച്ചു – 40

പരാജയപ്പെട്ടത് – 17

സമനില – 11

ഈ കാരണങ്ങള്‍ കൊണ്ടൊക്കെ തന്നെ കോലിയുടെ പിന്‍ഗാമിയായി രോഹിത് നായക സ്ഥാനത്തേക്ക് എത്തുമ്പോള്‍ ചുമതലകള്‍ ഏറെയാണ്‌.

അതേസമയം, ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ തന്‍റെ ക്യാപ്റ്റന്‍സി പ്രവീണ്യം തെളിയിച്ചയാളാണ് ഹിറ്റ്‌മാന്‍. ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ച രോഹിതിന് 5 കപ്പുകള്‍ ഉണ്ട്. അന്താരാഷ്ട്ര മത്സരങ്ങളില്‍ടി 20 നായകനായി ഏറ്റവും കൂടുതല്‍ തുടർ ജയങ്ങൾ എന്ന റെക്കോര്‍ഡും രോഹിത് സ്വന്തമാക്കി. തുടർച്ചയായി 12 ടി20 വിജയങ്ങളുമായി അഫ്ഗാനിസ്ഥാന്‍റെയും റൊമാനിയയുടെയും ഒപ്പമാണ് ഇന്ത്യ.
 

Latest News

തട്ടിപ്പുകേസ് പ്രതി മെഡിക്കൽ കോളേജിൽ നിന്ന് രക്ഷപ്പെട്ടു; പൊലീസ് തിരുവനന്തപുരത്ത് വ്യാപക തിരച്ചിൽ തുടങ്ങി

റഫായിലെ ഹമാസ് സേനാംഗങ്ങൾ കീഴടങ്ങില്ല; മധ്യസ്ഥർ ഇടപെടണമെന്ന് ആവശ്യം; തുരങ്കങ്ങളിൽ ഒളിച്ചിരിക്കുന്നത് 200 പേർ

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും

തമ്മനത്ത് കുടിവെള്ള ടാങ്ക് പൊട്ടി; കൊച്ചി നഗരത്തിൽ ഭാഗികമായി ജലവിതരണം തടസ്സപ്പെടും

കേരളം തദ്ദേശ തിരഞ്ഞെടുപ്പ് ചൂടിലേക്ക്; തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies