അബൂദബി: രാജ്യാന്തര നിലവാരം പുലർത്തിയ അബൂദബിയിലെ ഏഴു ബീച്ചുകൾക്ക് ബ്ലൂ ഫ്ലാഗ് ബാഡ്ജ്. കടൽത്തീര സുരക്ഷ, പരിസ്ഥിതി സംരക്ഷണം, ലോകോത്തര നിലവാരമുള്ള സൗകര്യങ്ങൾ തുടങ്ങിയവ ഒരുക്കിയതാണ് നേട്ടത്തിലെത്തിച്ചതെന്ന് അബൂദബി മുനിസിപ്പാലിറ്റി അറിയിച്ചു. അൽബത്തീൻ വുമൺസ് ബീച്ച്, കോർണിഷ് ബീച്ച് ടു, അൽ സാഹിൽ കോർണിഷ് ബീച്ച്, അൽ ബഹർ ബീച്ച്, അൽ ബത്തീൻ പബ്ലിക് ബീച്ച്, കുടുംബങ്ങൾക്കുള്ള കോർണിഷ് ബീച്ച്, കോർണിഷ് പബ്ലിക് ബീച്ച് എന്നിവക്കാണ് അംഗീകാരം.