റഷ്യ യുക്രൈൻ യുദ്ധം ശക്തിപ്പെട്ടതോടെ അന്താരാഷ്ട്ര തലത്തില്‍ റഷ്യയെ ഒറ്റപ്പെടുത്തുകയാണ് യുഎന്‍ പ്രമേയം. അയല്‍ രാജ്യത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും അധികാരം സ്ഥാപിക്കുകയും ചെയ്തത് നിലവിലുള്ള എല്ലാ നിയമങ്ങള്‍ക്കും എതിരാണെന്ന് പ്രമേയത്തില്‍ പറയുന്നുണ്ട്. യുക്രൈനില്‍ നിന്ന് റഷ്യയുടെ സൈനിക പിന്മാറ്റം ആവശ്യപ്പെട്ടുള്ള യുഎന്‍ പ്രമേയത്തില്‍ വോട്ടു ചെയ്യാൻ ഇന്ത്യ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങൾ വിട്ടു നിന്നു. ഇന്ത്യ, ചൈന, യുഎഇ എന്നീ മൂന്ന് രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. പതിനൊന്ന് രാജ്യങ്ങള്‍- യുഎസ്, യുകെ, ഫ്രാന്‍സ്, ഘാന, കെനിയ, ഗാബോണ്‍, അയര്‍ലന്‍ഡ്, അല്‍ബേനിയ, നോര്‍വേ, മെക്‌സിക്കോ, ബ്രസീല്‍ എന്നിവയാണ് പ്രമേയത്തെ പിന്തുണച്ചത്. യുക്രൈന്‍- റഷ്യ യുദ്ധത്തില്‍ നാറ്റോ പക്ഷത്തോ റഷ്യന്‍ പക്ഷത്തോ ചേരുന്നില്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. യുദ്ധത്തില്‍ നിന്ന് പിന്മാറണം എന്ന് ആഹ്വാനം ചെയ്ത ഇന്ത്യ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.

‘യുക്രൈനിലെ പുതിയ സംഭവവികാസങ്ങളില്‍ ഇന്ത്യ അസ്വസ്ഥരാണ്. അക്രമം എത്രയും വേഗം അവസാനിപ്പിക്കാനുള്ള നടപടിയെടുക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുത്തി ഒന്നും നേടാനാകില്ല’- യുഎന്നിലെ ഇന്ത്യന്‍ സ്ഥിരം പ്രതിനിധിയായ അംബാസഡര്‍ ടി എസ് തിരുമൂര്‍ത്തി പറഞ്ഞു. നയതന്ത്രത്തിന്റെ വഴി പരാജയപ്പെട്ടത് ഖേദകരമാണ്. നമ്മള്‍ അതിലേക്ക് തന്നെ മടങ്ങണം. ഇതുകൊണ്ടാണ് ഇന്ത്യ പ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. അദ്ദേഹം വ്യക്തമാക്കി. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ അപലപിക്കുന്ന യുഎന്‍എസ്സി പ്രമേയത്തെ റഷ്യ വീറ്റോചെയ്തു. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതിനെ ഇന്ത്യ കൃത്യമായ വിശതീകരണം നൽകി. എന്നാൽ എന്താണ് ഈ പ്രധാന കാരണങ്ങള്‍? യുഎന്‍ പ്രതിനിധി ടി എസ് തിരുമൂര്‍ത്തി ഒരു പ്രസ്താവനയിലൂടെ അക്കാര്യങ്ങൾ വിശതീകരിച്ചു.
യുക്രൈനിലെ സമീപകാല സംഭവവികാസങ്ങളില്‍ ഇന്ത്യ അഗാധമായ ആശങ്കയിലാണ്. അക്രമവും ശത്രുതയും ഉടനടി അവസാനിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. മനുഷ്യരുടെ ജീവന്‍ പണയപ്പെടുത്തി ഒരു പരിഹാരവും കണ്ടെത്താനാവില്ല. യുക്രൈനിലെ ധാരാളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തിലും സുരക്ഷയിലും ഞങ്ങള്‍ അതീവ ഉത്കണ്ഠാകുലരാണ്. സമകാലിക ആഗോള ക്രമം യുഎന്‍ ചാര്‍ട്ടര്‍, ഇന്റര്‍നാഷണല്‍ നിയമം, സംസ്ഥാനങ്ങളുടെ പരമാധികാരത്തിനും പ്രദേശിക സമഗ്രതയ്ക്കും ഉള്ള ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
എല്ലാ അംഗരാജ്യങ്ങളും ക്രിയാത്മകമായ ഒരു വഴി കണ്ടെത്തുന്നതിന് ഈ തത്വങ്ങളെ മാനിക്കേണ്ടതുണ്ട്. തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കുന്നതിനുള്ള ഒരേയൊരു ഉത്തരം സംഭാഷണം മാത്രമാണ്. നയതന്ത്രത്തിന്റെ പാത കൈവിട്ടുപോയത് ഖേദകരമാണ്. നാം അതിലേക്ക് മടങ്ങണം. ഈ കാരണങ്ങളാല്‍, ഈ പ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇന്ത്യ തീരുമാനിച്ചു. ഇതാണ് യുഎന്‍ പ്രതിനിധി ടി എസ് തിരുമൂര്‍ത്തി, റഷ്യയുടെ സൈനിക പിന്മാറ്റം ആവശ്യപ്പെട്ടുള്ള യുഎന്‍ പ്രമേയത്തിൽ നിന്നും ഇന്ത്യ വിട്ടുനിന്നതിന് കാരണമായി ചൂണ്ടിക്കാണിച്ചത്.
















