കുവൈറ്റ് : കുവൈത്തിൽ പാർക്ക് ചെയ്ത കാറിനുള്ളിൽ മൃതദേഹം കണ്ടെത്തി. ഹവല്ലി ഗവർണറേറ്റിലാണ് സംഭവം. യുവാവ് കാറിനുള്ളിൽ ഉറങ്ങുകയാണെന്നാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടവർ ആദ്യം വിചാരിച്ചത്. വിവരം ലഭിച്ച ഉടൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മൃതദേഹം വിശദ പരിശോധനകൾക്കായി ഫോറൻസിക് വിഭാഗത്തിന് കൈമാറി. മരിച്ചത് കുവൈത്ത് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്.
















