മസ്‍കത്ത്: ഒമാനിലെ (Oman) തെക്കൻ ബാത്തിന ഗവർണറേറ്റിൽ (South Al Batinah) ഉൾപ്പെടുന്ന ബർക്ക വിലായത്തിൽ വാഹനത്തിന് തീപിടിച്ചു. വിവരം ലഭിച്ചയുടൻ സിവിൽ ഡിഫൻസ്, ആംബുലൻസ് വിഭാഗത്തിലെ Directorate of Civil Defence and Ambulance) അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും പരുക്കുകളോ മറ്റ് അപകടങ്ങളോ റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ലെന്നും സിവിൽ ഡിഫൻസിന്റെ (Civil Defence) അറിയിപ്പിൽ പറയുന്നു.