ഫലപ്രദമായ രക്ഷാകർതൃത്വം സാധ്യമാക്കാൻ ബോധവൽക്കരണം നൽകണമെന്നാവശ്യപ്പെട്ട് ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിൽ പ്രമേയം പാസ്സാക്കി. കുട്ടികളുടെ വളർച്ചയിൽ വിദ്യാഭ്യാസത്തിന് പുറമെ മാനുഷിക മൂല്യങ്ങൾക്കും പങ്കുണ്ട്. ഇന്നത്തെ സമൂഹത്തിൽ ഉയർന്ന് വരുന്ന അക്രമങ്ങളുടെ പ്രധാന കാരണങ്ങളിൽ ഒന്നാണ് ഇവരുടെ സ്വഭാവ രൂപീകരണത്തിലുള്ള പോരായ്മകൾ. സ്വഭാവരൂപീകരണത്തിന് സ്കൂളിന് പങ്കുണ്ടെങ്കിലും വളർന്നു വരുന്ന സാഹചര്യവും രക്ഷകർത്താക്കളും പ്രാധാന്യമർഹിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യവുമായി സംഘടന രംഗത്തത്തെത്തിയത്. ഫലപ്രദമായ രക്ഷാകർതൃത്വം സാധ്യമാവാൻ രക്ഷിതാക്കൾക്ക് ഇടവേളകളിൽ ബോധവൽക്കരണ ക്ലാസുകൾ നൽകണം. അംഗനവാടികളുടെ സഹായത്തോടെ ഗർഭിണികൾക്കും അമ്മമാർക്കും ക്ലാസുകൾ സംഘടിപ്പിക്കാനാണ് സംഘടനയുടെ ആവശ്യം. ഒരു കുഞ്ഞിന്റെ സ്വഭാവ രൂപീകരണത്തിന്റെ ആദ്യഘട്ടം ഗർഭവസ്ഥയിലാണ് തുടങ്ങുന്നത് അതുകൊണ്ടാണ് ഗർഭിണികൾക്ക് ക്ലാസുകൾ നൽകുന്നത്. ഗവണ്മെന്റും സ്വകാര്യ സ്ഥാപനങ്ങളും നവമാധ്യമങ്ങളും ഈ കാര്യങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് പ്രമേയത്തിൽ പറഞ്ഞിട്ടുള്ളത്. എൻസിഡിസി മാസ്റ്റർ ട്രെയ്നർ ബാബ അലക്സാണ്ടർ,റീജണൽ ഓഫീസ് അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് റിസ്വാൻ, ഇവാലുവേഷൻ കോർഡിനേറ്റർ ആരതി. ഐ.സ്,പ്രോഗ്രാം കോർഡിനേറ്റർ ഡോ. ശ്രുതി ഗണേഷ്, ഫ്രാക്കൽറ്റിമാരായ സ്മിത കൃഷ്ണകുമാർ, ബിന്ദു സരസ്വതി ഭായ് , സുധ മേനോൻ തുടങ്ങിയവരടങ്ങുന്ന ബോർഡാണ് പ്രമേയം പാസാക്കിയത്.