പ്രശസ്തമായ ‘മെറ്റീരിയല്‍ ഗേളില്‍’ എന്ന ആൽബത്തിൽ പോപ്പ് ഗായിക മഡോണ ധരിച്ച വസ്ത്രം ലേലത്തിന് വയ്ക്കുന്നു. മെര്ലിന് മണ്‍റോ സ്റ്റെലിലുള്ള പിങ്ക് നിറത്തിലുള്ള വസ്ത്രമാണിത്. കാലിഫോര്‍ണിയയിലെ ജൂലിയന്‍സ് ഓക്ഷന് സെന്ററിലാണ് വസ്ത്രം ലേലത്തിന് വച്ചിരിക്കുന്നത്.
75 ലക്ഷം മുതല്‍ 1.5 കോടിയോളം വരെയാണ് ലേലതുക പ്രതീക്ഷിക്കുന്നത്. അമേരിക്കന്‍ ഫാഷന്‍ ബ്രാന്‍ഡായ നോര്‍മ ജീന്‍ ഒരു ടെലിഫിലിമിന് വേണ്ടി ഒരുക്കിയതായിരുന്നു ഈ വസ്ത്രം. മഡോണയ്ക്ക് വേണ്ടി ആല്‍ബത്തിൻ്റെ നിര്‍മാതാക്കള്‍ ഇത് വാടകയ്ക്കെടുത്തു. 1953 ല്‍ പുറത്തിറങ്ങിയ ജെന്റില്മാന് പ്രഫര്‍ ബ്ലോന്‍ഡ്സ് എന്ന ചിത്രത്തിലാണ് മര്ലിന് മണ്‍റോ പിങ്ക് വസ്ത്രം ധരിച്ചത്. വില്യം ബില്ലിയായിരുന്നു ആ വസ്ത്രത്തിൻ്റെ ഡിസൈനര്‍.