ഷാർജ : ഏറ്റവും നല്ല ആരോഗ്യ നഗരത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ ഹെൽത്തി സിറ്റി അവാർഡ് ഷാർജയ്ക്ക്.യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി എൽ ബാദി കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ഡബ്ല്യുഎച്ച്ഒ റീജനൽ ഡയറക്ടർ ഡോ.അഹമ്മദ് ബിൻ സലേം അൽ മന്ധാരിയിൽ നിന്ന് സാക്ഷ്യപത്രം ഏറ്റുവാങ്ങി.ഇതു രണ്ടാം തവണയാണ് ഷാർജയ്ക്ക് ഈ അവാർഡ് ലഭിക്കുന്നത്. ലോകാരോഗ്യ സംഘടന നിശ്ചയിച്ച മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിച്ചതിനാണ് അവാർഡ്. കഴിഞ്ഞതവണത്തെ അപേക്ഷിച്ച് ആരോഗ്യരംഗത്ത് 12% കാര്യങ്ങൾ അധികമായി നേടിയാണ് ഷാർജ ഈ നേട്ടം സ്വന്തമാക്കിയത്