കണ്ണൂര്‍: ഹരിദാസിന്റെ കൊലപാതകത്തിന് കാരണം ഉത്സവ സ്ഥലത്തെ തര്‍ക്കമല്ലെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ വ്യക്തമാക്കി. ഹരിദാസിന്റെ വധം രാഷ്ട്രീയമല്ലെന്ന് വരുത്തി തീര്‍ക്കാനാണ് കോണ്‍ഗ്രസും ബി ജെ പിയും ശ്രമിക്കുന്നതെന്നും എം വി ജയരാജന്‍ വ്യക്തമാക്കി.
ബി ജെ പി നേതാവിന്റെ പ്രസംഗത്തില്‍ നേരത്തെ നടന്ന 5 കൊലപാതകങ്ങളെയാണ് സൂചിപ്പിച്ചത്. ഹരിദാസന്‍ ഈ പട്ടികയിലെ ആറാമനാണ്. ക്രൂരമായ അക്രമം നടത്താനുള്ള എല്ലാ ഒരുക്കവും ആര്‍ എസ് എസ് നടത്തിയിരുന്നു. ആര്‍ എസ് എസ് ക്യാമ്പില്‍ പരിശീലനം നേടിയവരാണ് കൊല നടത്തിയത്. ആര്‍ എസ് എസ് ക്യാമ്പുകള്‍ കൊല നടത്താനുള്ള ആഹ്വാന കേന്ദ്രങ്ങളാണെന്നും എം വി ജയരാജന്‍ പറയുന്നു.