മസ്‌കറ്റ്: ഒമാനിലേക്ക് (Oman) എത്തുന്ന യാത്രക്കാർ ആരോഗ്യ മന്ത്രാലയത്തിന്റെ (Ministry of Health) വെബ്‌സൈറ്റിൽ ഇനിയും മുൻകൂറായി രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല എന്ന് സിവിൽ എവിയേഷൻ സമിതി (Civil Aviation Committee) അറിയിച്ചു. സിവിൽ ഏവിയേഷൻ സമിതി പുറത്തുവിട്ട സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാൽ 18 വയസ്സിന് മുകളിലുള്ള യാത്രക്കാർ കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.