ദുബൈ: ലോകത്തെ ഏറ്റവും മനോഹര കെട്ടിടമായ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ (Museum of the Future ), ദുബൈ (Dubai) ഇന്ന് ലോകത്തിന് സമർപ്പിക്കും. ഭൂതകാലവും ഭാവിയും വർത്തമാനവും ഒരുമിക്കുന്ന അദ്ഭുത കാഴ്ചകളാണ് സന്ദർശകരെ കാത്തിരിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച 14 മ്യൂസിയങ്ങളിലൊന്നായ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ ആണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്.
77 മീറ്റർ ഉയരത്തിൽ 30000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ, ഏഴ് നിലകളിലായി തൂണുകളില്ലാത്ത ഘടനയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 17000 ചതുരശ്ര മീറ്ററിലധികം നീളമുള്ള സ്റ്റെയിൻലെസ് സ്റ്റീലിൽ പണിതീർക്കുന്ന മ്യൂസിയത്തിന്റെ പുറംഭാഗം, എമിറാത്തി കലാകാരനായ മറ്റാർ ബിൻ ലഹേജ് രൂപകൽപ്പന ചെയ്ത അറബിക് കാലിഗ്രാഫിയാൽ സമ്പന്നമാണ്.