Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

ഇരകൾ ഭീതിയിൽ, പ്രതികൾ സ്വതന്ത്രർ; വർത്തമാന ഇന്ത്യയുടെ നേർമുഖമാകുന്ന യുപി

Web Desk by Web Desk
Feb 21, 2022, 02:16 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരു തെരഞ്ഞെടുപ്പിന് മുന്നിൽ നിൽക്കുന്ന ഉത്തർപ്രദേശിന്റെ വിധി എഴുതുന്നതിൽ പ്രധാന ശ്രദ്ധകേന്ദ്രങ്ങളിലൊന്ന് അവിടുത്തെ മുസ്ലിങ്ങളാണ്. യുപിയിലെ ആകെ 20 കോടിയിലേറെ വരുന്ന ജനസംഖ്യയിൽ 4 കോടിയോളം മുസ്ലിങ്ങൾ ഉണ്ട്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെട്ട ജനത യുപിയിലെ മുസ്ലീം വിഭാഗമാണ്. നീതിയും നിയമവും കാറ്റിൽ പറന്ന ഇക്കാലത്ത് ആൾക്കൂട്ട കൊലപാതകങ്ങളും അക്രമങ്ങളും ഏറെയുണ്ടായി. പ്രതിസ്ഥാനത്ത് ആർഎസ്എസ് – ബിജെപി ആളുകളായിരുന്നു. എന്നാൽ ഇരയുടെ ആളുകൾ പേടിച്ചും പ്രതികൾ സ്വതന്ത്രരായും നടക്കുന്ന കാഴ്ചയാണ് യുപിയിൽ ഉള്ളത്. ഇത്തരത്തിലുള്ള നാല് കേസുകളെ കുറിച്ച് ബിബിസിയുടെ കീർത്തി ദുബെ നടത്തിയ അന്വേഷണത്തിൽ ഞാറ്റിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

1

“തോളിൽ ഒരു തൂവാല ഇടുന്ന ശീലമുണ്ടായിരുന്നു അൻവർ അലിക്ക്. ഒടുവിൽ അവർ അയാളെ കൊല്ലുമ്പോൾ അതേ തൂവാല അയാളുടെ വായിൽ വായിൽ തിരുകിയ നിലയിലായിരുന്നു” – 2019 ൽ തീവ്ര ഹിന്ദു ജനക്കൂട്ടം തല്ലിക്കൊന്ന അൻവർ അലിയുടെ ഭാര്യ കമ്രുൺ അലിയുടെ കണ്ണീരിൽ ചാലിച്ച വാക്കുകളാണിത്.

2019 മാർച്ചിൽ സോൻഭദ്ര ജില്ലയിലെ അൻവർ അലിയുടെ വീടിനടുത്തുള്ള ഇസ്ലാമിക മതത്തിന്റെ അടയാളമുള്ള ഒരു രൂപം നശിപ്പിക്കാൻ ഒരു കൂട്ടം തീവ്ര ഹിന്ദുക്കൾ എത്തി. എന്നാൽ അത് നശിപ്പിക്കരുതെന്ന് അൻവർ അലി പറഞ്ഞു. എന്നാൽ, തങ്ങളെ തടഞ്ഞെന്ന കാരണത്താൽ ആ തീവ്ര ഹിന്ദു ജനക്കൂട്ടം അദ്ദേഹത്തെ കൊലപ്പെടുത്തി. കൊലപാതകത്തിൽ പ്രായപൂർത്തിയാകാത്ത ചിലർ ഉൾപ്പെടെ 18 പ്രാദേശിക ഹിന്ദുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു, എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ അവർക്ക് ജാമ്യം ലഭിച്ചു. തന്റെ കുടുംബം ഇപ്പോഴും നീതിക്കായി കാത്തിരിക്കുകയാണെന്ന് അലിയുടെ ഭാര്യ കമ്രുൺ അലി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) അധികാരത്തിൽ വന്ന 2014 മുതൽ മുസ്ലീങ്ങളെ ലക്ഷ്യമിട്ടുള്ള ആൾക്കൂട്ട ആക്രമണങ്ങളും വിദ്വേഷ പ്രസംഗങ്ങളും പതിവായി വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.  കുറ്റാരോപിതർ പലപ്പോഴും പാർട്ടിയെ പിന്തുണയ്ക്കുന്നവരാണെന്നും ബിജെപി നേതാക്കളുടെ മുസ്ലീം വിരുദ്ധ പ്രസ്താവനകൾ അവരെ ധൈര്യപ്പെടുത്തിയെന്നും വിമർശകർ പറയുന്നു. ബിജെപി ആരോപണങ്ങൾ നിഷേധിക്കുന്നു, എന്നാൽ അവരുടെ നേതാക്കൾ അത്തരം സംഭവങ്ങളിൽ ദുഃഖം രേഖപ്പെടുത്തുകയോ അപലപിക്കുകയോ ചെയ്യുന്നത് അപൂർവമാണ്.

2015ൽ യുപിയിൽ വീട്ടിൽ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് 52 കാരനായ മുസ്ലീം യുവാവിനെ തല്ലിക്കൊന്നത് രാജ്യത്ത് തന്നെ ഏറെ ചർച്ചയായതാണ്. എന്നാൽ മാസങ്ങളോളം വിഷയത്തിൽ ഒരു പ്രതികരണവും നടത്താൻ രാജ്യത്തിന്റെ പ്രധാനമന്ത്രി തൗയ്യാറായില്ല. മൗനം പാലിച്ചതിന് മോദി രൂക്ഷമായി വിമർശിക്കപ്പെട്ടു. കൊലപാതകം ലോകമെമ്പാടും ഞെട്ടിപ്പിക്കുന്ന തരംഗങ്ങൾ സൃഷ്ടിച്ചു, എന്നാൽ വർഷങ്ങളായി മുസ്ലീങ്ങൾക്ക് നേരെ ഇത്തരത്തിലുള്ള നിരവധി ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.

2017ൽ മുഖ്യമന്ത്രിയായി ഹിന്ദു പുരോഹിതനായ യോഗി ആദിത്യനാഥ് അധികാരമേറ്റ ശേഷം യുപിയിൽ ഏറ്റവും മോശമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഓരോ വർഷവും എത്ര ആൾക്കൂട്ട കൊലപാതകങ്ങൾ അല്ലെങ്കിൽ വിദ്വേഷ കുറ്റകൃത്യങ്ങൾ നടക്കുന്നു എന്ന് പറയാൻ പ്രയാസമാണ് – 2017 ൽ, ഇന്ത്യയുടെ ക്രൈം റെക്കോർഡ്സ് ബ്യൂറോ വിവരങ്ങൾ ശേഖരിച്ചെങ്കിലും അത് പ്രസിദ്ധീകരിച്ചില്ല.

ReadAlso:

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

ആചാരത്തിനു മുമ്പില്‍ വിമാനം പറക്കില്ല ?: ആചാരം സംരക്ഷിക്കാന്‍ അടച്ചിടുന്ന ലോകത്തെ ഏക വിമാനത്താവളം ?; ഇവിടെയാണ് ആ ചരിത്രം; 5 മണിക്കൂര്‍ റണ്‍വേയില്‍ നടക്കാന്‍ പോകുന്നത് എന്താണെന്നറിയുമോ ?

ബിബിസി പരിശോധിച്ച നാല് കേസുകളിൽ, ഇരകളുടെ കുടുംബങ്ങൾ പോലീസ് നിസ്സംഗത ആരോപിക്കുകയും കേസുകളുടെ പുരോഗതിയിൽ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. മൂന്ന് കേസുകളിൽ പ്രതികൾ ജാമ്യത്തിലാണ്, ഏഴ് മാസത്തിലേറെയായിട്ടും നാലാമത്തേതിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

പോലീസിന്റെ അനാസ്ഥയും കാര്യക്ഷമതയില്ലായ്മയും സംബന്ധിച്ച ആരോപണങ്ങൾ സംസ്ഥാന ക്രമസമാധാന അഡീഷണൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ നിഷേധിച്ചു. ആരെയും തല്ലാൻ പൊതുജനങ്ങൾക്ക് അവകാശമില്ലെന്നും ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ വിദ്വേഷ കുറ്റകൃത്യങ്ങളുടെ ഇരകളെ പ്രതിനിധീകരിക്കുന്ന ക്രിമിനൽ അഭിഭാഷകൻ മുഹമ്മദ് അസദ് ഹയാത്ത്, ഇത്തരം സംഭവങ്ങളിൽ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള പോലീസിന്റെ വിമുഖത അത്തരം അന്വേഷണങ്ങളെ ദുർബലപ്പെടുത്തിയെന്ന് ആരോപിച്ചു. ആൾക്കൂട്ട കൊലപാതകങ്ങൾ രാഷ്ട്രീയ അജണ്ടയ്ക്ക് കീഴിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തങ്ങൾ ഭയത്തോടെയാണ് ജീവിക്കുന്നതെന്നും ചിലർ വീടുവിട്ട് പലായനം ചെയ്തതായും ഇരകളുടെ കുടുംബങ്ങൾ പറയുന്നു.

അൻവർ അലിയുടെ മൂത്ത മകൻ ഐൻ ഉൾ ഹഖ്, പ്രാദേശിക സ്കൂൾ അധ്യാപകൻ രവീന്ദ്ര ഖർവാറിന്റെ വരവ് തങ്ങളുടെ ഗ്രാമമായ പർസോയിയിൽ വർഗീയ സംഘർഷങ്ങൾക്ക് കാരണമായെന്ന് ആരോപിക്കുന്നു.

“ഇമാം ചൗക്കിനെതിരെ (തകർക്കപ്പെട്ട ഇസ്ലാമിക രൂപം നിലനിന്നിരുന്ന പ്രദേശം) ഒരുമിച്ചുകൂടാനും മുദ്രാവാക്യം വിളിക്കാനും അദ്ദേഹം ഹിന്ദു യുവാക്കളെ പ്രോത്സാഹിപ്പിച്ചു,” ഐൻ ഉൾ ഹഖ് പറയുന്നു. സംഘം രണ്ട് തവണ കേടുപാടുകൾ വരുത്തിയെങ്കിലും രണ്ട് തവണയും പോലീസ് ഇടപെട്ട് പുനർനിർമ്മാണം ചർച്ച ചെയ്തുവെന്ന് ഹഖ് പറയുന്നു.

എന്നാൽ 2019 മാർച്ച് 20 ന്, പോലീസ് രജിസ്റ്റർ ചെയ്ത കേസ് അനുസരിച്ച്, മൂന്നാമതും ഒരു സംഘം അത് നശിപ്പിക്കാനെത്തി. അവരെ അൻവർ അലി ചോദ്യം ചെയ്തു. അതോടെ സംഘം അൻവർ അലിക്ക് നേരെ തിരിഞ്ഞു. അവർ അദ്ദേഹത്തെ കൊന്നതായി മകൻ പറയുന്നു.

‘മൂർച്ചയേറിയ ആയുധം’ കൊണ്ടുള്ള മുറിവുകളേറ്റാണ് അലി മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പോലീസ് അന്വേഷണത്തിൽ രവീന്ദ്ര ഖർവാറിനെ പ്രധാന പ്രതിയായി കണക്കാകിയിരുന്നു. അവർ അവന്റെ വീട് റെയ്ഡ് ചെയ്‌തു, പക്ഷേ അവനെ കണ്ടെത്താനായില്ല – അവനെ “ഒളിവിൽ” എന്ന് അടയാളപ്പെടുത്തി. തന്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള ആരോപണങ്ങൾ ഖാർവാർ നിഷേധിച്ചു.

എന്നാൽ, പോലീസ് കുറ്റപത്രം സമർപ്പിച്ചപ്പോൾ ഇയാളുടെ പേര് അപ്രത്യക്ഷമായി. രവീന്ദ്ര ഖാർവാറിനെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് അമരേന്ദ്ര സിംഗ് പറഞ്ഞു. ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര രക്ഷിതാവായ ഹിന്ദു ദേശീയ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്) അംഗമായ ഖാർവാറിനെ അലിയുടെ മരണശേഷം മറ്റൊരു ഗ്രാമത്തിലെ സ്‌കൂളിലേക്ക് മാറ്റി.

മുസ്ലീങ്ങൾ ഭൂരിപക്ഷ ഹിന്ദുക്കൾക്ക് ഭീഷണിയാണെന്ന് സ്കൂൾ അധ്യാപകൻ തങ്ങളോട് പറയാറുണ്ടെന്ന് മുഖ്യപ്രതികളിലൊരാളായ രാജേഷ് ഖാർവാർ ബിബിസിയോട് പറഞ്ഞു.

“ഞങ്ങൾ ഇപ്പോൾ കുഴപ്പത്തിലായി. കൊലപാതക ആരോപണങ്ങൾ നേരിടുന്നു, പക്ഷേ എല്ലാം ഉണ്ടാക്കിയ അയാൾ രക്ഷപ്പെട്ടു,” അധ്യാപകനുമായി ബന്ധമില്ലാത്ത രാജേഷ് പറയുന്നു. എന്നാൽ കൊലപാതക സമയത്ത് താൻ വീട്ടിലുണ്ടായിരുന്നുവെന്നും മറ്റ് പ്രതികളെ അറിയില്ലെന്നും ഖാർവാർ പറയുന്നു.

ഏകദേശം മൂന്ന് വർഷത്തിന് ശേഷം, 18 പ്രതികളും ജാമ്യത്തിൽ കഴിയുന്നതിൽ നിരാശയുണ്ടെന്ന് ഹഖ് പറഞ്ഞു. വിചാരണ എന്ന് തുടങ്ങുമെന്ന് വ്യക്തമല്ല.

2

2021 ജൂണിൽ മഥുര ജില്ലയിൽ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ട ഷെർഖാന്റെ മകൻ ഷാരൂഖ് ഖാനും ഇതേ ഈ നിരാശ പങ്കുവെക്കുന്നു. തന്റെ പിതാവിനെ കൊലപ്പെടുത്തി ഏഴുമാസം കഴിഞ്ഞിട്ടും അറസ്റ്റുണ്ടായിട്ടില്ല.

കന്നുകാലികളെ കൊണ്ടുപോകുന്നതിനിടയിൽ “അജ്ഞാതരായ” ഗ്രാമീണരുമായി ഉണ്ടായ സംഘർഷത്തിനിടെയാണ് 50 കാരനായ ഖാൻ കൊല്ലപ്പെട്ടതെന്ന് പോലീസ് പറയുന്നു. എന്നാൽ ഗോശാല നടത്തുന്ന മതഗുരു ചന്ദ്രശേഖർ ബാബയാണ് കൊലയാളിയെന്ന് അദ്ദേഹത്തിന്റെ മകൻ ആരോപിക്കുന്നു – ചന്ദ്രശേഖർ ഇത് നിഷേധിച്ചു.

അദ്ദേഹം കൊല്ലപ്പെടുമ്പോൾ ഞാനും സമീപത്ത് ഉണ്ടായിരുന്നു. ഏറ്റുമുട്ടലിനിടെ ബോധരഹിതനായെന്ന് ഷാരൂഖ് പറഞ്ഞു. അടുത്ത ദിവസം പോലീസ് സ്‌റ്റേഷനിൽ വെച്ച് താൻ ഉണർന്നുവെന്നും അവിടെവെച്ചാണ് പിതാവിന്റെ മരണവാർത്ത അറിഞ്ഞതെന്നും അദ്ദേഹം പറയുന്നു.

പോലീസ് പരാതിയിൽ ചന്ദ്രശേഖറിന്റെ പേര് ചേർക്കാൻ താൻ പലതവണ ശ്രമിച്ചെങ്കിലും പോലീസ് വഴങ്ങിയില്ലെന്നും ഷാരൂഖ് ആരോപിക്കുന്നു – ആരോപണം മഥുര പോലീസ് സൂപ്രണ്ട് ശ്രീഷ് ചന്ദ്ര നിഷേധിക്കുന്നു. എന്നാൽ, ഇതുവരെ നടപടി എടുക്കാത്തത് എന്തുകൊണ്ടെന്ന് വിശദീകരിക്കാൻ തനിക്ക് അധികാരമില്ലെന്ന് ശ്രീഷ് ചന്ദ്ര പറഞ്ഞു.

ഖാനും ചില ഗ്രാമീണരും തമ്മിലുള്ള വഴക്കിൽ താൻ ഇടപെട്ട് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് അയച്ചതായി ചന്ദ്രശേഖർ പറയുന്നു. എന്താണ് പോരാട്ടത്തിന് കാരണമായതെന്ന് വ്യക്തമല്ല, എന്നാൽ യഥാത്ഥത്തിൽ ഉണ്ടായത്, പോത്തിറച്ചി കടത്തുന്നുവെന്ന് ആരോപിച്ച് എരുമ ഇറച്ചി വിൽപ്പനക്കാരെയും കന്നുകാലി കച്ചവടക്കാരെയും ഹിന്ദു വിജിലന്റ് ഗ്രൂപ്പുകൾ ആക്രമിക്കുകയായിരുന്നു. ഉത്തർപ്രദേശ് ഉൾപ്പെടെ നിരവധി ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഗോവധം നിയമവിരുദ്ധമാണെങ്കിലും, എരുമകളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സംഭവത്തിൽ കൊല്ലപ്പെട്ട ഷേർഖാന്റെ കുടുംബം നൽകിയ പരാതിയിൽ നടപടി ഒന്നും എടുക്കാൻ തയ്യാറാകാത്ത പോലീസ് ചന്ദ്രശേഖർ നൽകിയ പരാതിയിൽ പശുക്കടത്ത് കുറ്റത്തിന് ഷാരൂഖിനെയും മറ്റ് അഞ്ച് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.

“ഞാൻ ജയിലിലായതിനാൽ എനിക്ക് എന്റെ പിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോലും കഴിഞ്ഞില്ല,” ഷാരൂഖ് പറയുന്നു.

“എന്റെ ഭർത്താവ് പശുക്കടത്തുകാരനാണെന്ന് അവർ [പ്രതികൾ] വിശ്വസിച്ചിരുന്നെങ്കിൽ, അവർ അവനെ പോലീസിൽ ഏൽപ്പിക്കണമായിരുന്നു. എന്തുകൊണ്ടാണ് അവർ അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്?” ഖാന്റെ ഭാര്യ സിതാര ചോദിക്കുന്നു.

2

കഴിഞ്ഞ വർഷം മെയ് മാസത്തിൽ മൊറാദാബാദ് ജില്ലയിൽ ഒരു കൂട്ടം ആളുകൾ ഒരാളെ മർദിക്കുന്നതിന്റെ വൈറൽ വീഡിയോ ഓൺലൈനിൽ രോഷത്തിന് ഇടയാക്കി. ഇരയായ ഷാക്കിർ ഖുറേഷിയുടെ വീട് സന്ദർശിച്ചപ്പോൾ, അവന്റെ അമ്മ ഭയന്ന് കരയാൻ തുടങ്ങി. ഒടുവിൽ അവൾ മകനെ സംസാരിക്കാൻ അനുവദിച്ചു.

ദശാബ്ദങ്ങളായി മാംസം വിൽക്കുന്ന കുടുംബമായ ഖുറേഷി പറയുന്നു, താൻ സ്‌കൂട്ടറിൽ ഒരു ഉപഭോക്താവിന് മാംസം കൊണ്ടുപോകുകയായിരുന്നു. അത് ബീഫ് ആയിരുന്നില്ല. എന്നാൽ ഒരു സംഘം ആളുകൾ ഞാൻ കൊണ്ടുപോകുന്നത് ബീഫ് ആണെന്ന് ആരോപിച്ച് എന്റെ വഴി തടയുകയും എന്നെ ആക്രമിക്കുകയും ചെയ്തു.

“ഞാൻ ബീഫ് കൊണ്ടുപോകുന്നില്ലെന്ന് ഞാൻ കരഞ്ഞുകൊണ്ട് അവരോട് അപേക്ഷിച്ചു, പക്ഷേ അവർ എന്നെ മർദ്ദിച്ചുകൊണ്ടിരുന്നു.” ആക്രമണത്തെക്കുറിച്ച് പോലീസിൽ അറിയിക്കാൻ തനിക്ക് ഭയമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു – വീഡിയോ വൈറലായതിന് ശേഷമാണ് താൻ പോലീസിൽ പരാതിപ്പെട്ടത്.

സംഭവത്തിൽ, പശു സംരക്ഷക സംഘവുമായി ബന്ധമുള്ള മനോജ് താക്കൂർ ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് മാസത്തെ ജയിൽ വാസത്തിന് ശേഷം താക്കൂർ ജാമ്യത്തിലിറങ്ങി. എന്നാൽ ആക്രമണത്തിൽ തന്റെ പങ്ക് സമ്മതിച്ച താക്കൂർ, വീഡിയോ വൈറലായില്ലെങ്കിൽ തന്നെ പോലീസ് അറസ്റ്റ് ചെയ്യില്ലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു

കേസിന്റെ സ്ഥിതിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് മൊറാദാബാദ് സീനിയർ പോലീസ് സൂപ്രണ്ട് ബബ്ലു കുമാർ പ്രതികരിച്ചില്ല.

എന്നാൽ നഷ്ടം ഉണ്ടായത് ഖുറേഷിയുടെ കുടുംമ്പത്തിന് ആണ്. ആക്രമണത്തിന് ശേഷം, ഖുറേഷി മാംസം വിൽക്കുന്നത് നിർത്തി. അദ്ദേഹം ഇപ്പോൾ ഒരു ദിവസ വേതനക്കാരനായി ജോലി ചെയ്യുന്നു. ഓരോ നിമിഷവും ഭയത്തോടെ ജീവിക്കുകയാണ് ഈ കുടുംബമിപ്പോൾ. കാരണം, അവരെ ആക്രമിച്ച സംഘം ഇപ്പോഴും ഇവിടെ തന്നെ സ്വതന്ത്രയായി ജീവിക്കുന്നുണ്ട്.

3

2017 മെയ് മാസത്തിൽ, 60 കാരനായ ഗുലാം അഹമ്മദിനെ ബുലന്ദ്ഷഹർ ജില്ലയിലെ തന്റെ ഗ്രാമത്തിൽ കാവൽ നിന്നിരുന്ന ഒരു മാമ്പഴത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി – പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നത്” ഗുരുതരമായ ആന്തരിക പരിക്കുകൾ” മൂലമാണ് മരണമെന്നാണ്.

സംഭവത്തിൽ 2002-ൽ യോഗി ആദിത്യനാഥ് രൂപീകരിച്ച ഹിന്ദു യുവ വാഹിനി എന്ന തീവ്ര വലതുപക്ഷ ഗ്രൂപ്പുമായി ബന്ധമുള്ള ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അവരെല്ലാം ജാമ്യത്തിൽ പുറത്തിറങ്ങുകയും കുറ്റങ്ങൾ നിഷേധിക്കുകയും ചെയ്തു.

ദിവസങ്ങൾക്ക് മുമ്പ്  ഗുലാം അഹമ്മദിന്റെ ഒരു മുസ്ലീം അയൽവാസി ഹിന്ദു യുവതിയോടൊപ്പം ഒളിച്ചോടിയതിലുള്ള പ്രതികാരമായാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. 

മിശ്ര വിവാഹങ്ങൾ ഇന്ത്യയിൽ വളരെക്കാലമായി ഉള്ളതാണ്. എന്നാൽ സമീപ വർഷങ്ങളിൽ, മുസ്ലീം പുരുഷൻമാർ ഹിന്ദു സ്ത്രീകളെ മതം മാറ്റാൻ വശീകരിക്കുന്നുവെന്ന വ്യാജ ആരോപണം ഉയർന്നിരുന്നു. ലവ് ജിഹാദെന്ന് പേരിട്ട ഈ സംഭവത്തിനെതിരെയും അക്രമണങ്ങൾ നടന്നിരുന്നു.

കാവി തുണികൊണ്ട് മുഖംമൂടി ധരിച്ച ആളുകൾ അഹമ്മദിനെ കൊണ്ടുപോകുന്നത് താൻ കണ്ടതായി പ്രധാന സാക്ഷിയായ അഹമ്മദിന്റെ സഹോദരൻ പാപ്പു പറഞ്ഞു. എന്നാൽ പിന്നീട് മൊഴി നൽകാൻ വിസമ്മതിച്ചു. കുടുംബത്തിലെ ഒരാളുടെ ജീവൻ കൂടി നഷ്ടമാകുമോ എന്ന ഭയമായിരുന്നു കാരണം – അഹമ്മദിന്റെ മകൻ വാഖിൽ അഹമ്മദ് പറയുന്നു. 

മുസ്‌ലിംകൾ കൂടുതലും ദിവസക്കൂലിക്കാരായി ജോലി ചെയ്യുന്നുണ്ടെങ്കിലും പ്രതികൾ ശക്തമായ കർഷക സമൂഹത്തിൽ നിന്നുള്ളവരാണ് എന്ന വസ്തുത അവരെ ബുദ്ധിമുട്ടിലാക്കുന്നു.

പ്രധാന പ്രതിയായ ഗവീന്ദറിനെ ജയിലിൽ നിന്ന് മോചിപ്പിച്ചപ്പോൾ “മാലകൾ അണിയിച്ചാണ് തിരികെ സ്വീകരിച്ചത്” എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കുറ്റം ചെയ്തതായി ഗവീന്ദർ നിഷേധിച്ചു.

നേരത്തെ ഉണ്ടായിരുന്ന ഗ്രാമത്തിൽ ഞങ്ങൾക്ക് ജീവിക്കാൻ പറ്റാതായി. തുടർന്ന് കുടുംബം മാറിത്താമസിച്ചു. “ഈ ഗ്രാമത്തിൽ നമുക്ക് എങ്ങനെ ജീവിക്കാനാകും?” വാഖിൽ ചോദിക്കുന്നു.

Latest News

ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത വിവാദം; ബിബിസി ഡയറക്ടർ ജനറലും വാർത്താ മേധാവിയും രാജിവച്ചു

സർക്കാർ ആശുപത്രിയിൽ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ബന്ധു ഇടപെട്ട് തടഞ്ഞു, പെൺകുട്ടികൾ പിടിയിൽ

എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ

ജന്മദിനാഘോഷം അതിരുവിട്ടു, കഞ്ചാവ് ഉപയോഗിച്ചതിന് ആറ് കോളേജ് വിദ്യാർഥികൾ ഹൈദരാബാദിൽ അറസ്റ്റിൽ

തട്ടിപ്പുകേസ് പ്രതി മെഡിക്കൽ കോളേജിൽ നിന്ന് രക്ഷപ്പെട്ടു; പൊലീസ് തിരുവനന്തപുരത്ത് വ്യാപക തിരച്ചിൽ തുടങ്ങി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies