മസ്കത്ത്: പൈതൃക വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ദോഫാറിലെ ബലീദ് ആർക്കിയോളജിക്കൽ സൈറ്റിൽ നടക്കുന്ന ‘ആർക്കിയോളജിക്കൽ ഡിസ്കവറിസ്’ പ്രദർശനം മർച്ച് 17വരെ നീട്ടി. സന്ദർശകരുടെ എണ്ണത്തിലുണ്ടായ വർധന കണക്കിലെടുത്താണ് പ്രദർശനം നീട്ടിയതെന്ന് അധികൃതർ അറിയിച്ചു. 60 പുരാവസ്തുക്കൾ പ്രദർശനത്തിലുണ്ട്. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ പൈതൃക-ടൂറിസം മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.