Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Human Rights

ഹിജാബ്‌ വിലക്കിൽ ഒറ്റപ്പെട്ട് ഇന്ത്യ, കർണാടകയിൽ ഹിജാബ്‌ ധരിച്ച 58 വിദ്യാർഥിനികളെ സസ്‌പെൻഡ്‌ ചെയ്‌തു, പലയിടങ്ങളിലും സംഘർഷം

Web Desk by Web Desk
Feb 20, 2022, 05:56 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഹിജാബ്‌ വിലക്കിൽ രാജ്യാന്തരതലത്തിൽ ഇന്ത്യ ഒറ്റപെടുകയാണ്. അമേരിക്കയിലെ മതസ്വാതന്ത്ര്യകമീഷൻ സ്ഥാനപതിക്ക്‌ പിന്നാലെ ഓർഗനൈസേഷൻ ഓഫ്‌ ഇസ്ലാമിക്‌ കോ ഓപ്പറേഷനും(ഒഐസി) വിമർശവുമായി രംഗത്തുവന്നു. ഹിജാബ്‌ വിലക്ക്‌, സമൂഹമാധ്യമങ്ങൾ വഴി മുസ്ലിംസ്‌ത്രീകളെ അപമാനിക്കൽ, ഹരിദ്വാറിലെ ഹിന്ദുസമ്മേളനത്തിൽ ഉയർന്ന വംശഹത്യ ആഹ്വാനം എന്നിവ അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നതെന്ന്‌ ഒഐസി സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. മുസ്ലിം ഭൂരിപക്ഷമുള്ള 57 രാജ്യങ്ങളുടെ, ജിദ്ദ ആസ്ഥാനമായ കൂട്ടായ്‌മയാണ്‌ ഒഐസി. മുസ്ലിം സമുദായത്തിന്‌ സുരക്ഷയും ക്ഷേമവും ഉറപ്പാക്കണമെന്ന്‌ ഇന്ത്യയോട്‌ ഒഐസി ആവശ്യപ്പെട്ടു. 

പല സംസ്ഥാനത്തും മുസ്ലിങ്ങൾക്കെതിരെ നിയമനിർമാണം നടക്കുന്നു. 

മുസ്ലിങ്ങളും ആരാധനാലയങ്ങളും തുടർച്ചയായി ആക്രമിക്കപ്പെടുന്നു. കെട്ടുകഥ പ്രചരിപ്പിച്ചാണ്‌ ആക്രമണം. ഹിജാബ്‌ വിലക്ക്‌ മത സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നാക്രമണമാണെന്ന്‌ അമേരിക്കൻ കമീഷൻ വിമർശിച്ചിരുന്നു. മലാല യൂസഫ്‌സായും വാഷിങ്ടൺ പോസ്റ്റ്‌ അടക്കമുള്ള അന്താരാഷ്‌ട്ര പത്രങ്ങളും വിഷയത്തിൽ വിമർശമുന്നയിച്ചിരുന്നു. അതുപോലെ ഹിജാബ്‌ വിലക്കിനെ അപലപിച്ച് ബഹ്‌റൈൻ പാർലമെന്റ്‌ പ്രമേയം വരെ പാസാക്കി. ഇത്തരം വിവേചനം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ശക്തമായ സമ്മർദം ഉയർത്തണമെന്ന് പാർലമെന്റ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർട്ടിയുടെ ശക്തി കേന്ദ്രമായ സംസ്ഥാനത്താണ് ഹിജാബ് വിലക്കിയത്. വിദ്യാർഥികൾക്ക് പഠിക്കാൻ ഹിജാബ് അഴിച്ചുവയ്‌ക്കേണ്ടിവരുന്നു. ഭരണകൂടത്തിന്റെ മൗനസമ്മതത്തോടെയാണിത്‌. വിഷയം കൂടുതൽ വഷളാകുന്നതിന് മുമ്പ്‌ അന്താരാഷ്‌ട്രലോകം ശക്തമായ നിലപാടെടുക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.

അതേസമയം, കർണാടകത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ്‌ ധരിച്ചവരെ തടഞ്ഞതിനാൽ ആയിരക്കണക്കിന്‌ വിദ്യാർഥികൾ മടങ്ങിപ്പോയി. പ്രീയൂണിവേഴ്‌സിറ്റി, ഡിഗ്രി, ഡിപ്ലോമ കോളേജുകളാണ്‌ കഴിഞ്ഞ ബുധനാഴ്‌ച തുറന്നത്‌. യൂണിഫോം നിർബന്ധമില്ലാത്ത കോളേജുകളിൽ ഹൈക്കോടതി ഉത്തരവ് ബാധകമല്ലെന്ന നിർദേശം പാലിക്കപ്പെട്ടില്ല. ഉഡുപ്പി, ശിവമൊ​ഗ, കുടക്, കലബുര്‍ഗി, വിജയപുര, യാദ്ഗിർ തുടങ്ങിയിടങ്ങളിൽ വിദ്യാർഥികളും രക്ഷിതാക്കളും പ്രതിഷേധിച്ചു. ഹൈക്കോടതിയെ സമീപിച്ച ഉഡുപ്പി ഗവ. വനിതാ പിയു കോളജിലെ ആറു വിദ്യാർഥികൾ ബുധനാഴ്ച കോളേജിലെത്തിയില്ല. പ്രതിഷേധം ശക്തമായ ഉഡുപ്പി എംജിഎം കോളേജ് ബുധനാഴ്‌ച തുറന്നില്ല. അവിടെ ഓൺലൈൻ ക്ലാസ് തുടരും. ബംഗളൂരു മല്ലേശ്വരത്ത് ഗവ. പിയു കോളേജിൽ ഹിജാബ്‌ ധരിച്ച് ക്ലാസിലേക്ക് പോകാൻ വിദ്യാർഥികളെ നിർബന്ധിച്ച കോൺഗ്രസുകാരെ പൊലീസ്‌ കസ്‌റ്റഡിയിൽ എടുത്തു.

ശിവമോഗയിലെ സാഗര ഗവ. പിയു കോളേജിന് പ്രതിഷേധത്തെത്തുടർന്ന് അവധി പ്രഖ്യാപിച്ചു. ഡിവിഎസ് കോളേജിൽ ഹിജാബ്‌ ഒഴിവാക്കാത്തതിനാൽ പരീക്ഷ എഴുതിച്ചില്ല. മംഗളൂരു പോമ്പൈ പിയു കോളേജിൽ 26 വിദ്യാർഥികളെയും ദയാനന്ദ് പൈ ഡിഗ്രി കോളേജിൽ രണ്ടു വിദ്യാർഥികളെയും തിരിച്ചയച്ചു. മറ്റു നാലു കോളേജുകളിൽ ഹിജാബ്‌ നീക്കിയശേഷം ക്ലാസിൽ പ്രവേശിപ്പിച്ചു. നെല്ലിഹുഡിക്കേരി കോളേജ്, ശനിവാരശാന്തെയിലെ ഭാരതി വിദ്യാസമസ്തെ കോളേജ് എന്നിവിടങ്ങളിലും നൂറോളം പേരെ തിരിച്ചയച്ചു. ഹിജാബ്‌ ധരിക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന്‌ ഉഡുപ്പി സർക്കാർ ജി ശങ്കർ വനിതാ കോളേജിലെ 60 വിദ്യാർഥികൾ നാട്ടിലേക്ക്‌ മടങ്ങി. 60 അവസാന വർഷ ബിരുദ വിദ്യാർഥികൾക്കാണ്‌ നാട്ടിലേക്ക്‌ മടങ്ങേണ്ടി വന്നത്‌. 

ഡിഗ്രി കോളേജുകളിൽ യൂണിഫോം നിർബന്ധമല്ലെന്ന്‌ സർക്കാർ വ്യക്തമാക്കിയിരുന്നു. ഇത് മുസ്ലിം വിദ്യാർഥികൾ ചൂണ്ടിക്കാണിച്ചെങ്കിലും കോളേജ്‌ വികസനസമിതിയാണ്‌ കോളേജിലെ നിയമങ്ങൾ തീരുമാനിക്കുന്നതെന്നായിരുന്നു അധികൃതരുടെ മറുപടി. ഹിജാബും പഠനവും ഒരുപോലെ ജീവിതത്തിന്റെ ഭാഗമാണെന്ന്‌ പ്രതിഷേധിച്ച വിദ്യാർഥികൾ പറഞ്ഞു. ഹൈക്കോടതിയുടെ അന്തിമ ഉത്തരവ്‌ വരുംവരെ കോളേജിലേക്കില്ലെന്നും അവർ പറഞ്ഞു. ബല്ലാരിയിലെ സരളാദേവി കോളേജിൽ ബുർഖ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച്‌ വിദ്യാർഥികൾ കുത്തിയിരിപ്പ്‌ സമരം നടത്തി. പൊലീസ്‌ ഇടപെടലിനെ തുടർന്നാണ്‌ സമരം അവസാനിപ്പിച്ചത്‌. ബെലഗവി വിജയ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ പാരാ മെഡിക്കൽ സയൻസസിലും വിദ്യാർഥികൾ പ്രതിഷേധിച്ചു. ആറുപേരെ അറസ്‌റ്റ്‌ ചെയ്തു. ചിത്രദുർഗ വിമെൻസ്‌ പിയു കോളേജിലും ഹിജാബ്‌ ധരിച-്ചെത്തിയ വിദ്യാർഥികൾക്ക്‌ പ്രവേശനം അനുവദിച്ചില്ല. പ്രവേശനം അനുവദിക്കുംവരെ ദിവസവും കോളേജിനുപുറത്ത്‌ പ്രതിഷേധിക്കുമെന്ന്‌ വിദ്യാർഥികൾ പറഞ്ഞു. ചിക്കമംഗലൂരുവിൽ വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തി.

ദക്ഷിണ കന്നഡയിൽ സ്‌കൂൾ, കോളേജ്‌ പരിസരത്ത്‌ നിരോധനാജ്ഞ 26വരെ നീട്ടി. യെദഗീർ, ബെല്ലാരി, ബെലഗാവി, ചിത്രദുർഗ എന്നിവിടങ്ങളിലെല്ലാം ശനിയാഴ്‌ചയും വിദ്യാർഥികളെ തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ബെലഗവി വിജ്‌ പാര മെഡിക്കൽ കോളേജ്‌ അനിശ്ചിതകാലത്തേക്ക്‌ അടച്ചിട്ടു. ധാവൺഗരെ ഹരിഹര എസ്‌ജെവിപി കോളേജിൽ വിദ്യാർഥികൾ  ക്ലാസ്‌ ബഹിഷ്‌കരിച്ചു. കുടകിലും വിദ്യാർഥിപ്രതിഷേധം ശക്തം. നിരോധനാജ്ഞ ലംഘിച്ച്‌ പ്രതിഷേധം നടത്തിയെന്നാരോപിച്ച്‌ തുംകൂറിൽ എംപ്രസ്‌ കോളേജിലെ 15 വിദ്യാർഥികൾക്കെതിരെ പൊലീസ്‌ കേസെടുത്തു. ഹിജാബ് വിലക്കില്‍ ഹൈക്കോടതിയിൽ വാദം നീണ്ടുപോകുന്നതിനിടെയാണ് സംസ്ഥാനത്ത്‌ സ്ഥിതി പ്രക്ഷുബ്‌ദമായി തുടരുന്നത്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്‌ അനുസരിക്കാതെ ഹിജാബ്‌ ധരിച്ചെത്തി പ്രതിഷേധിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന്‌ ആഭ്യന്തരമന്ത്രി അറഗ ജ്ഞാനേന്ദ്ര പ്രതികരിച്ചു. 

ReadAlso:

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം: 10 മാസം പ്രായമുള്ള കുഞ്ഞ് 5 പേര്‍ക്ക് പുതുജീവനേകി

വാളയാർ ആൾകൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

‘പുച്ചീ..ഒന്ന് ചത്ത് തരാവോ നിനക്ക്’: എനിക്ക് നിന്നെ ഇങ്ങനെ കാണാന്‍ വയ്യ; ആ വാക്കുകള്‍ നെഞ്ചില്‍ ഒരു ആണി പോലെ തറച്ചു; സ്‌നൂക്കര്‍ താരത്തിനോട് അമ്മ പറഞ്ഞ വാക്കുകള്‍ ?

“അച്ഛന്‍ സ്വാമി” യുടെ അഴിഞ്ഞാട്ടം പൊളിച്ചത് പതിനേഴു കാരി; ശരീരഭാഗങ്ങളില്‍ നാണയങ്ങള്‍ വെച്ചുള്ള പൂജയ്ക്ക് സ്ത്രീകള്‍ പൂര്‍ണ്ണ നഗ്‌നരാകണം

ആയുസ്സ് ’22 വയസ്സ് വരെ’ എന്നാണ് പറഞ്ഞത്… 43-ാം വയസ്സിൽ മികവിന്റെ പുരസ്കാരവുമായി സംഗീത

ഹിജാബ്‌ നിരോധനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊലീസും നടപടി കടുപ്പിക്കുമ്പോഴും കര്‍ണാടകത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഈ രീതി തുടർന്നാൽ രാജ്യത്ത് സംഘർഷങ്ങൾ അധികരിക്കും. എത്രയും വേഗം സർക്കാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചില്ല എങ്കിൽ ലോക രാജ്യങ്ങൾക്ക് മുമ്പിൽ ഇന്ത്യ ഒറ്റപ്പെട്ടാക്കാം..
 

Latest News

ക്രിക്കറ്റ് പ്രേമികൾക്ക് സുവർണാവസരം; നാടിളക്കാൻ കെസിഎൽ ഫാൻ ലീഗുമായി കെ.സി.എ: ആദ്യ മത്സരം ജൂലൈ നാലിന് തിരുവനന്തപുരത്ത്: ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

രാജിവെച്ചവര്‍ അമ്മയുടെ ഓഫീസില്‍ വന്നതെന്തിന് ?: കുക്കു പരമോശ്വരന്റെയും നീനാകുറുപ്പിന്റെയും ഉദ്ദേശമെന്ത് ?; ഇവരെത്തിയത് അഡ്‌ഹോക്ക് കമ്മിറ്റി അറിഞ്ഞോ ?

ISRO ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടറായി എന്‍. ജയന്‍ നിയമിതനായി

ആറ്റുകാലില്‍ യുവതിയുടെ ആത്മഹത്യ: വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

കുട്ടികളിലെ സ്‌കോളിയോസിസിന് ‘ആക്ടീവ് അപെക്സ് കൺട്രോൾ’ ശസ്ത്രക്രിയ സംസ്ഥാനത്താദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies