മസ്‌കറ്റ്: ഒമാനിൽ (Oman) വാദി ഹൊഖൈനിൽ ഒരു വനിത മുങ്ങി മരിച്ചു (drowned to death). തെക്കൻ ബാത്തിന ഗവർണറേറ്റിൽ റുസ്താഖ് വിലായത്തിലെ വാദി ഹൊഖൈനിലായിരുന്നു സംഭവം. മുങ്ങി മരിച്ചത് ഒരു ഏഷ്യൻ വനിതയാണെന്നാണ് സിവിൽ ഡിഫൻസ് അതോറിറ്റിയുടെ അറിയിപ്പിൽ പറയുന്നത്.
തെക്കൻ അൽ ബത്തിന ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് വിഭാഗ സേന രക്ഷാപ്രവർത്തനങ്ങൾ നടത്തി വനിതയെ രക്ഷിച്ചുവെങ്കിലും ജീവൻ നിലനിർത്താൻ സാധിച്ചില്ലായെന്നും പ്രസ്താവനയിൽ പറയുന്നു. സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ നീന്തരുതെന്നും വെള്ളെക്കെട്ടുകളിൽ മുങ്ങി അപകടങ്ങൾ ഒഴിവാക്കാൻ കർശനമായും സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും സിവിൽ ഡിഫൻസ് സമിതി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.