2008 ജൂലൈ 26 നാണ് അഹമ്മദാബാദ് നഗരത്തെ വിറപ്പിച്ച സ്ഫോടന പരമ്പര നടന്നത്. 70 മിനുട്ടിനുളളിൽ 20 സ്ഥലങ്ങളിലായാണ് 56 പേരുടെ മരണത്തിന് കാരണമായ സ്ഫോടന പരമ്പരയുണ്ടായത്. സംഭവത്തിൽ 200ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ 38 പ്രതികൾക്ക് വധശിക്ഷ വിധിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ഒരു കേസിൽ ഇത്രയധികം പ്രതികൾക്ക് വധശിക്ഷ ലഭിക്കുന്നത്. കൂടാതെ പ്രതികളിൽ 11 പേർക്ക് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു. 2009 ഡിസംബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ആകെ 77 പ്രതികളുണ്ടായിരുന്ന കേസില്‍ 2021 സെപ്റ്റംബറില്‍ വിചാരണ പൂര്‍ത്തിയാക്കിയിരുന്നു. വര്‍ഷങ്ങളോളം നീണ്ട വിചാരണയ്ക്കിടെ 1100 സാക്ഷികളെയാണ് വിസ്തരിച്ചത്. 28 പേരെ വെറുതെ വിട്ട കോടതി 49 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
അഹമ്മദാബാദിലെ വിവിധ സ്ഥലങ്ങളിൽ സ്ഫോടനം നടക്കുമെന്ന് പറഞ്ഞുകൊണ്ട് ഇന്ത്യൻ മുജാഹിദീന്റെ പേരിലുളള ഇമെയിൽ തങ്ങൾക്ക് ലഭിച്ചതായി ഗുജറാത്തിലെ ചില മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് ഹർക്കത് ഉൾ ജിഹാദ് അൽ ഇസ്ലാമി എന്ന തീവ്രവാദ സംഘടന സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. സ്ഫോടനത്തിന് പിന്നില്‍ തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 2002‑ലെ ഗോധ്ര കലാപത്തിന് പ്രതികാരമായാണ് സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതെന്നും പോലീസ് കണ്ടെത്തി.
കേസില്‍ 85 പേരെയാണ് ഗുജറാത്ത് പോലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ 78 പ്രതികള്‍ക്കെതിരെയാണ് വിചാരണ ആരംഭിച്ചത്. വിചാരണ നടക്കുന്നതിനിടെ 2013‑ല്‍ പ്രതികളില്‍ ചിലര്‍ ജയിലില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവവുമുണ്ടായി. തുരങ്കം നിര്‍മിച്ചാണ് പ്രതികള്‍ അന്ന് രക്ഷപ്പെടാനുള്ള ശ്രമം നടത്തിയത്. ഇതിനിടെ ഒരു പ്രതി മാപ്പുസാക്ഷിയായി. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ക്ക് പുറമേ യുഎപിഎ. നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നു.
യുഎപിഎ, സ്‌ഫോടക വസ്തു നിയമം, പൊതുമുതൽ നശിപ്പിക്കൽ നിയമം എന്നിവ പ്രകാരമാണ് പ്രതികളെ ശിക്ഷിച്ചത്. ആയുധ നിയമപ്രകാരം ഒരു പ്രതിയെ ശിക്ഷിച്ചിട്ടുണ്ട്. ഐപിസിയിലെ സെക്ഷൻ 302 (കൊലപാതകം), 307 (കൊലപാതകശ്രമം), 121 (എ) (യുദ്ധം നടത്താനുള്ള ഗൂഢാലോചന അല്ലെങ്കിൽ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാനുള്ള ശ്രമം), 124 (എ) (രാജ്യദ്രോഹം) എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷിക്കപ്പെട്ടത്. തീവ്രവാദ പ്രവർത്തനത്തിനുള്ള ശിക്ഷയുമായി ബന്ധപ്പെട്ട യുഎപിഎയുടെ 16(1)(എ)(ബി). എന്നിവയാണ് മറ്റ് വകുപ്പുകൾ.
77 പ്രതികൾക്കെതിരായ വിചാരണ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കോടതി അവസാനിപ്പിച്ചിരുന്നു. നിരോധിത സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) തീവ്രവാദികളുടെ വിഭാഗമായ ഇന്ത്യൻ മുജാഹിദീൻ (ഐഎം) എന്ന ഭീകര സംഘടനയുമായി ബന്ധമുള്ളവരാണ് സ്‌ഫോടനങ്ങളിൽ പങ്കെടുത്തതെന്ന് പോലീസ് പറയുന്നു. 2002ലെ ഗോധ്ര കലാപത്തിന് പ്രതികാരം ചെയ്യാനാണ് ഐഎം ഭീകരർ ഈ സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്തതെന്നാണ് നിഗമനം. അഹമ്മദാബാദിലെ സ്‌ഫോടന പരമ്പരയ്ക്ക് ദിവസങ്ങൾക്ക് ശേഷം, സൂറത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബോംബുകൾ കണ്ടെടുത്തു. തുടർന്ന് കേസ് സംബന്ധിച്ച് അഹമ്മദാബാദിൽ 20 എഫ്‌ഐആറുകളും സൂററ്റിൽ 15 എഫ്‌ഐആറുകളും രജിസ്റ്റർ ചെയ്തു. 35 എഫ്‌ഐആറുകളും കോടതിയിലെത്തിയ ശേഷമാണ് വിചാരണ നടത്തിയത്.
വാഗമണിൽ നിരോധിത സംഘടനയായ സിമിയുടെ ക്യാമ്പ് സംഘടിപ്പിച്ചുവെന്ന കേസിൽ ശിക്ഷിക്കപ്പെട്ട ഈരാറ്റുപേട്ട സ്വദേശി ഷിബിലി സഹോദരൻ ഷാദുലി, ആലുവാ കുഞ്ഞനിക്കര മുഹമ്മദ് അന്‍സാരി, കൊണ്ടോട്ടി സ്വദേശി ഷറഫുദ്ദീന്‍ എന്നിവരും മംഗലാപുരം സ്വദേശിയും മലയാളിയുമായ നൗഷാദുമാണ് പട്ടികയിലുളള മലയാളികൾ. നേരത്തെ കേസിൽ ഷറഫുദ്ദീന്‍റെ പിതാവ് ഇടി സൈനുദ്ദീൻ, അബ്ദുൾ സത്താർ, ശുഹൈബ് പൊട്ടുമണിക്കൽ എന്നീ മൂന്ന് മലയാളികളെ വെറുതെവിട്ടിരുന്നു. ബോംബുകൾക്കായി ചിപ്പ് നിർമ്മിച്ചുനൽകിയതാണ് ഷറഫുദ്ദീനെതിരായ കുറ്റം.
കൂട്ടു പ്രതിയും ഷറഫുദ്ദീന്റെ ബന്ധുവുമായ അബ്ദുള്‍ റഹ്‌മാന്‍ കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. കൊലപാതകം, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നത്. 2013 ൽ അറസ്റ്റിലായ യാസീൻ ഭട്കലടക്കം നാല് പ്രതികളുടെ വിചാരണ ഇനിയും ആരംഭിച്ചിട്ടില്ല. വിചാരണക്കിടെ പ്രതികൾ സബർമതി ജയിലിൽ നിന്ന് തുരങ്കമുണ്ടാക്കി ജയിൽ ചാടാൻ ശ്രമിച്ച സംഭവവും ഉണ്ടായിരുന്നു. പ്രതികൾക്ക് വധശിക്ഷയിൽ കുറഞ്ഞ ശിക്ഷ നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഇത് കൂടി പരിഗണിച്ചാണ് അഹമ്മദാബാദ് പ്രത്യേക കോടതിയുടെ വിധി. കേസിൽ 38 പേർക്ക് വധശിക്ഷയും 11 പേർക്ക് ജീവപര്യന്തവും വിധിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു.