മസ്കത്ത് : റെയിൽ പദ്ധതിക്ക് ഒമാൻ വൈകാതെ തുടക്കമിടുമെന്ന് റിപ്പോർട്ട്. 2,144 കിലോമീറ്റർ പാത യുഎഇ, കുവൈത്ത്, ബഹ്‌റൈൻ, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളെ ഒമാനുമായി നേരിട്ടു ബന്ധിപ്പിക്കുന്നതോടെ കാർഷിക, വ്യവസായ മേഖലകളിലടക്കം ഗൾഫ് രാജ്യങ്ങളെ കൂട്ടിയിണക്കാൻ ഒമാൻ റെയിൽ പദ്ധതി വൻമാറ്റത്തിനു തുടക്കമാകും തുടക്കമാകും.
റൂവി, മത്ര, രാജ്യാന്തര വിമാനത്താവളം, സീബ് മേഖലകളെ ബന്ധിപ്പിച്ചുള്ള മെട്രോ, മസ്കത്ത്-സൊഹാർ ലൈറ്റ് റെയിൽ എന്നിവയും പരിഗണനയിലാണ്. എണ്ണവിലയിടിഞ്ഞ സാഹചര്യങ്ങൾ മൂലമാണ് ഒമാൻ റെയിൽ പദ്ധതി മുന്നോട്ടു പോകാതിരുന്നത്.