മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജയറാം. പദ്മരാജൻ്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘അപരൻ’ എന്ന സിനിമയിലൂടെയാണ് ജയറാം അഭിയനയരംഗത്തേക്ക് എത്തുന്നത്. ഇപ്പോഴിതാ അപരൻ്റെ ഓർമ്മ പങ്കുവെക്കുകയാണ് താരം. തൻ്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തേക്കുറിച്ച് താരം പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഫെബ്രുവരി 18ന് ജയറാമിൻ്റെ ജീവിതം തന്നെ മാറ്റിയ രണ്ട് സംഭവങ്ങൾക്കാണ് തുടക്കമിട്ടത്. ജയറാം സിനിമയിലേക്ക് എത്തിയതും താരത്തിൻ്റെ ജീവിതത്തിലേക്ക് പാർവതി എത്തിയതും ഇതേ ദിവസമായിരുന്നു. 34 വർഷങ്ങൾ കടന്നുപോയതിൻ്റെ സന്തോഷമാണ് താരം കുറിച്ചത്. ഒരുപാട് പേരോട് കടപ്പാടുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്.
‘ഫെബ്രുവരി 18….ആദ്യ ചിത്രമായ അപരന് തുടക്കമിട്ട ദിവസം….അശ്വതിയെ കണ്ടുമുട്ടിയ ദിവസം….34 വര്‍ഷം കടന്നുപോകുന്നു…കടപ്പാട് ഒരുപാട് പേരോട്,,നിങ്ങളോട്’…- ജയറാം കുറിച്ചു. ‘അപരൻ’ സിനിമയുടെ ലൊക്കേഷൻ ചിത്രവും പാർവതിക്കൊപ്പമുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. 1988 ലാണ് അപരൻ റിലീസ് ചെയ്തത്. ചിത്രത്തിൽ ജയറാമിൻ്റെ സഹോദരിയുടെ വേഷത്തിലാണ് പാർവതി എത്തിയത്. തുടർന്ന് നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ചു അഭിനയിച്ചു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FJayaramActor%2Fposts%2F499601378193385&show_text=true&width=500