ബെംഗളൂരു:കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പ്രവേശിക്കാൻ ഇനി ആർടിപിസിആർ നെഗറ്റീവ് ഫലം ആവശ്യമില്ല.നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന നിർദേശം സർക്കാർ പിൻവലിച്ചു. ഇതു സംബന്ധിച്ച് കർണാടക സർക്കാർ ഉത്തരവിറക്കി.
കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് കർണാടകയിൽ ആർടിപിസിആർ പരിശോധന ഫലം നിർബന്ധമായിരുന്നത്. ഈ രണ്ടു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും ഇനി പരിശോധനാഫലം ആവശ്യമില്ലെന്ന് ഉത്തരവിൽ പറയുന്നു. എന്നാൽ സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
















