ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘ഹേയ് സിനാമിക’യുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. മമ്മൂട്ടിയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. പ്രണയും സൗഹൃദവും നിറഞ്ഞ ചിത്രമായിരിക്കും ‘ഹേയ് സിനാമിക’. ദുല്‍ഖറിൻ്റെ കഥാപാത്രം യാഴനും അദിതി റാവുവിൻ്റെ മൗനയും തമ്മില്‍ വിവാഹിതരാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ഒപ്പം കാജലും ഉണ്ട് ട്രെയ്‌ലറില്‍.
ചിത്രം മാര്‍ച്ച് മൂന്നിന് ചിത്രം തീയേറ്ററുകളിലെത്തും. തമിഴിനും മലയാളത്തിനും പുറമെ തെലുങ്ക്, കന്നഡ തുടങ്ങി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. അദിതി റാവുവും കാജല്‍ അഗര്‍വാളുമാണ് ചിത്രത്തിലെ നായികമാര്‍. മണിരത്‌നത്തിൻ്റെ സംവിധാനത്തിൽ ദുൽഖർ സൽമാനും നിത്യാ മേനോനും കേന്ദ്രകഥാപാത്രങ്ങളായ ‘ഓകെ കൺമണി’ എന്ന സിനിമയിലെ ഒരു ഗാനമാണ് ‘ഹേയ് സിനാമിക’.
ബൃന്ദ മാസ്റ്റർ സംവിധാനം ചെയുന്ന ചിത്രം ജിയോ സ്റ്റുഡിയോസ് ആണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് ഗോവിന്ദ് വസന്ദയാണ്. ഛായാഗ്രഹണം പ്രീത ജയരാമന്‍. ‘കാക്ക കാക്ക’, ‘വാരണം ആയിരം’, ‘കടൽ’, ‘പികെ’, ‘തെരി’ എന്നീ സിനിമകൾക്ക് കൊറിയോഗ്രഫി ഒരുക്കിയത് ബൃന്ദയാണ്.
മലയാളത്തിൽ ‘ബിഗ് ബ്രദർ’, ‘ആദ്യരാത്രി’, ‘അതിരൻ’, ‘മധുരരാജ’ എന്നീ സിനിമകൾക്കാണ് സമീപസമയത്ത് നൃത്തച്ചുവടുകൾ ഒരുക്കിയത്. മലയാളത്തിൽ ‘കുറുപ്പാ’ണ് ദുൽഖറിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്‍ത ചിത്രം ‘സല്യൂട്ട്’ ആണ് റിലീസ് കാത്തു നിൽക്കുന്നത്. കഴിഞ്ഞ മാസം 14ന് ആയിരുന്നു ചിത്രം തിയറ്ററുകളില്‍ എത്തേണ്ടിയിരുന്നത്.