തിരുവനന്തപുരം: മാധ്യമങ്ങളില്‍ തനിക്കെതിരെ വരുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും സംവിധായകനുമായ നാദിര്‍ഷ. താൻ ബോധം കെട്ടു ആശുപത്രിയിലാണെന്നു പ്രചരിപ്പിക്കുന്ന ചില മാമാ മാധ്യമങ്ങൾക്ക് നടുവിരൽ നമസ്ക്കാരമെന്ന് നാദിര്‍ഷ ഫേസ്ബുക്കില്‍ കുറിച്ചു.
അമൃത ടിവി കോമഡി മാസ്റ്റേഴ്സ് ഷൂട്ടിന്റെ ഭാഗമായി താന്‍ ഇപ്പോൾ തിരുവനന്തപുരത്താണ് ഉള്ളതെന്ന് നാദിര്‍ഷ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ഷൂട്ടിംഗ് സെറ്റില്‍ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും സംവിധായകന്‍ ജോണി ആന്റണിയുമായി നില്‍ക്കുന്ന ചിത്രവും നാദിര്‍ഷ പങ്കുവെച്ചിട്ടുണ്ട്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FNadhirshahofficial%2Fposts%2F507439877403059&show_text=true&width=500
നേരത്തെ, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു. ചോദ്യം ചെയ്യലിനിടെ നാദിര്‍ഷയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും ബോധ രഹിതനായെന്നും വാര്‍ത്ത പുറത്തു വന്നിരുന്നു.