കോട്ടയം : വെള്ളൂർ പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിൽ (Velloor Paper Products Ltd) വിഷുവിന് മുമ്പ് പേപ്പർ നിർമ്മാണം (Paper Products) തുടങ്ങും. ഉപകരണങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാവുകയാണ്. രണ്ടാം ഘട്ടമായി പേപ്പർ ഉൽപന്നങ്ങൾ നിർമ്മിക്കാനാണ് കമ്പനിയുടെ പദ്ധതി. വ്യവസായ മന്ത്രി പി.രാജീവ് പ്ലാൻറുകളുടെ നവീകരണ പുരോഗതി വിലയിരുത്തി.
സംസ്ഥാന സർക്കാർ അഭിമാന പദ്ധതിയായ കേരളാ പേപ്പർ പ്രോഡക്സ് ലിമിറ്റഡിൽ പുനരുജ്ജീവന പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാവുകയാണ്. നഷ്ടത്തെ തുടർന്ന് കേന്ദ്രസർക്കാർ മൂന്നു വർഷം മുമ്പു അടച്ചുപൂട്ടിയ എച്ച്എൻഎലിനെ സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയായിരുന്നു. ആറ് വർഷമായി അറ്റകുറ്റപ്പണി നടത്താത്ത യന്ത്രങ്ങളാണ് നവീകരിക്കുന്നത്. 35 കോടിയുടെ ആദ്യഘട്ട നവീകരണ പ്രക്രിയയാണ് നടന്നുവരുന്നത്. ന്യൂസ് പ്രിൻറ് നിർമ്മാണം മെയിൽ തുടങ്ങാനായിരുന്നു കെപിപിഎൽ പദ്ധതി. എന്നാൽ തൊഴിലാളികളുടേയും മാനേജുമെൻറ് സ്റ്റാഫിൻറെ മികച്ച പ്രവർത്തനങ്ങൾ ഗുണമായി.