കേരളത്തിന്‍റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നത്. ഈ സംഭവം സിനിമയാകുന്നുവെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ശരത്ത് അപ്പാനിയാണ് ചിത്രത്തിൽ മധുവായി എത്തുന്നത്. ‘ആദിവാസി’ എന്നാണ് ചിത്രത്തിൻ്റെ പേര്. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
വാവ സുരേഷാണ് പോസ്റ്റർ പ്രകാശനം ചെയ്തത്. ഏരിസിൻ്റെ ബാനറിൽ കവിയും സംവിധായകനുമായ ഡോ. സോഹൻ റോയ് നിർമ്മിക്കുന്ന ചിത്രത്തിന് വിജീഷ് മണിയാണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. മധുവിൻ്റെ ഭാഷയിൽ (മുടുക ഗോത്ര ഭാഷ) വിശപ്പ് പ്രമേയമാക്കിയാണ് സിനിമ ഒരുക്കിട്ടുള്ളത്. മധുവിൻ്റെ കൊലപാതക കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ട് എന്ന ബന്ധുക്കളുടെ ആരോപണം നിലനിൽക്കെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രത്തിൽ അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രൻ മാരി, വിയാൻ, മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി, പ്രകാശ് വാടിക്കൽ, റോജി പി കുര്യൻ, വടികയമ്മ, ശ്രീകുട്ടി, അമൃത, മാസ്റ്റർ മണികണ്ഠൻ, ബേബി ദേവിക തുടിങ്ങിയവരാണ് അഭിയിച്ചിരിക്കുന്നത്.
പ്രൊഡക്ഷൻ ഹൗസ്- അനശ്വര ചാരിറ്റബിൾ ട്രസ്റ്റ്, ഛായാഗ്രാഹണം-പി മുരുകേശ്,സംഗീതം-രതീഷ് വേഗഎഡിറ്റിംഗ്-ബി ലെനിൻ,സൗണ്ട് ഡിസൈൻ-ഗണേഷ് മാരാർ,സംഭാഷണം- ഗാനരചന-ചന്ദ്രൻ മാരി, ലൈൻ പ്രൊഡ്യൂസർ- വിയാൻ,പ്രൊജക്റ്റ് ഡിസൈനർ-ബാദുഷ, ചീഫ് അസോസിയേറ്റ് ഡയറക്ടർ മാരുതി ക്രിഷ്, ആർട്ട്-കൈലാഷ്, മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റും- ബിസി ബേബി ജോൺ, സ്റ്റിൽസ്-രാമദാസ് മാത്തൂർ, പിആർഒ-എ എസ് ദിനേശ്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FSarathAppaniOfficial%2Fposts%2F488042986012451&show_text=true&width=500