ന്യൂഡല്‍ഹി: സന്‍സദ് ടിവിയുടെ അക്കൗണ്ട് പൂട്ടി യൂ ട്യൂബ്. ലോക്സഭയിലേയും രാജ്യസഭയിലേയും നടപടികള്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന സന്‍സദ് ടിവി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണിത്.
അതേസമയം എന്ത് വീഴ്ചയാണുണ്ടായതെന്ന് യൂട്യൂബ് വ്യക്തമാക്കിയിട്ടില്ല. മാതൃ കമ്പനിയായ ഗൂഗിളിന് അയച്ച ഇ മെയിലിന് മറുപടിയും ലഭിച്ചിട്ടില്ലന്നാണ് വിവരം. എന്ത് തരം കണ്ടെന്റ് ആണ് അനുവദിക്കുകയെന്ന് യൂട്യൂബിൻ്റെ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.
എന്ത് തരം വീഡിയോകള്‍ക്കും കമന്റുകള്‍ക്കും ഇത് ബാധകമാണ്. എല്ലാവര്ക്കും ഒരേ നിയമമാണ് ബാധകമെന്നും ഓട്ടമാറ്റിക് സോഫ്റ്റ്വെയര് വഴിയും അല്ലാതെയും ഇത് പരിശോധിക്കപ്പെടുമെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.