ആന്റണി വർഗീസിനെ നായകനാക്കി സഹപാഠിയായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ലൈല’ യുടെ ചിത്രീകരണം ആരംഭിച്ചു. ഇന്നലെ രാവിലെ ചോറ്റാനിക്കര അപ്പുമനയിൽ വെച്ച് ചിത്രത്തിൻ്റെ പൂജയും, സ്വിച്ചോൺ കർമവും നടന്നു. ചടങ്ങിൽ ചലച്ചിത്ര സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ചിത്രത്തിൻ്റെ ഛായാഗ്രഹണം-ബബ്ലു നിർവ്വഹിക്കുന്നു. ഡോ.പോൾസ് എന്റർടൈൻമെന്റ്സിൻ്റെ ബാറനിൽ ഡോ. പോൾ വർഗ്ഗീസാണ് ചിത്രം നിർമ്മിക്കുന്നത്. സഹ നിർമ്മാണം- ഗോൾഡൻ എസ് പിക്ച്ചേഴ്സ്. ഒരു മുഴുനീള ക്യാമ്പസ് പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ഒരു കോളേജ് വിദ്യാർത്ഥിയായിട്ടാണ് ആന്റണി വർഗീസ് ഈ ചിത്രത്തിൽ എത്തുന്നത്.
നവാഗതനായ അനുരാജ് ഒ ബി കഥ തിരക്കഥ സംഭാഷണമെഴുതുന്നു. ആന്റണിക്കൊപ്പം ബാലചന്ദ്രൻ ചുള്ളിക്കാട്, ജോണി ആന്റണി, സെന്തിൽ,കിച്ചു ടെല്ലുസ്, നന്ദന രാജൻ, ശിവകാമി, ശ്രീജ നായർ തുടങ്ങിയവർക്കൊപ്പം, നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. സംഗീതം-അങ്കിത്ത് മേനോൻ, എഡിറ്റർ കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ്, പിആർഒ-ശബരി.