ഡൽഹി: കേരളത്തിനെതീരെ വീണ്ടും വിവാദ പ്രസ്താവന ഉയർത്തി യുപി മന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിനെ കേരളവും ബംഗാളും കശ്മീരും ആക്കരുതെന്ന് യോഗി വീണ്ടും ആവർത്തിച്ചു. കേരളത്തിലും ബംഗാളിലും കാണുന്ന രാഷ്ട്രീയ അക്രമം യുപിയിൽ ഇല്ല. കേരളത്തിലും ബംഗാളിലും നൂറ് കണക്കിന് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു. യുപിയിലും ഇതേ അരാജകത്വം പടർത്താനാണ് നീക്കമെന്ന് യോഗി വിമർശിക്കുന്നു. കലാപകാരികൾ ഭീഷണി മുഴക്കുകയാണ്. യുപി കേരളമാകാൻ താമസമുണ്ടാവില്ലെന്നും യോഗി വീണ്ടും ആവർത്തിച്ചു.
ബിജെപി മുന്നൂറിലധികം സീറ്റ് നേടുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഹിജാബ് വിഷയത്തിൽ ഭരണഘടന തത്വങ്ങൾ സംരക്ഷിക്കണമെന്നും യോഗി കൂട്ടിച്ചേർത്തു.