പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിടുക്കിൽ കുടുങ്ങിപ്പോയ ബാബുവിൻ്റെ ജീവിതം സിനിമയാക്കുന്നില്ലെന്ന് ഒമർ ലുലു. ബാബുവിൻ്റെ കഥ ഒമര്‍ ലുലു സിനിമയാക്കാന്‍ പോകുന്നുവെന്നും സിനിമയിലെ നായകനായി പ്രണവ് മോഹന്‍ലാലിനെ തീരുമാനിച്ചെന്നുമായിരുന്നു സമൂഹമാധ്യമത്തിൽ വാർത്തകൾ വന്നത്.
‘പവർസ്റ്റാർ’ എന്ന സിനിമയുടെയും ആദ്യ ബോളിവുഡ് സിനിമ എന്ന സ്വപ്നത്തിൻ്റെയും പുറകെയാണ് ഇപ്പോഴെന്നാണ് പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നറിയിച്ച് ഒമർ പറഞ്ഞത്. ‘ഇങ്ങനെ ഒരു ട്രോള്‍ പരക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഞാന്‍ ഇപ്പോ പവര്‍സ്റ്റാര്‍ എന്ന സിനിമയുടെയും എൻ്റെ ആദ്യ ബോളിവുഡ് സിനിമ എന്ന സ്വപ്നത്തിൻ്റെയും പുറകെയാണ്. ബാബുവിൻ്റെ ജീവിതം സിനിമയെടുക്കുന്നതിനെ പറ്റി ഞാന്‍ ചിന്തിച്ചിട്ട് പോലും ഇല്ല. ബാബുവിന് എല്ലാവിധ നന്മകള്‍ നേരുന്നു’-ഒമർ ഫേസ്ബുക്കിൽ കുറിച്ചു.
















