സിനിമാ ഷൂട്ടിങ്ങിനിടയിൽ നടന്‍ വിശാലിന് പരിക്കേറ്റു. പരിക്കേറ്റ വിവരം താരം തന്നെയാണ് തന്റെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ‘ലാത്തി’ എന്ന സിനിമ ചിത്രീകരിക്കുന്നതിനിടെയാണ് പരിക്ക് പറ്റിയത്. മള്‍ട്ടിപ്പിള്‍ ഹെയര്‍ലൈന്‍ ഫ്രാക്ചറിനെ തുടര്‍ന്ന് താരം ചികിത്സയ്ക്കായി കേരളത്തിലേക്ക് എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുകയായിരുന്നു. ഇതിനിടയിലാണ് സംഭവം നടന്നത്. രംഗത്തിനിടയില്‍ ആര്‍ട്ട് വിഭാഗം ഒരുക്കിയിരുന്ന സെറ്റിലേക്ക് വിശാല്‍ ചാടുകയും ഇതോടെ പരിക്കേല്‍ക്കുകയുമായിരുന്നു. മൂന്നാഴ്ചത്തെ വിശ്രമത്തിന് ശേഷം സിനിമയിലേക്ക് ജോയിന്‍ ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറയുന്നു.
















