അമേരിക്ക : അമേരിക്കൻ പ്രതിരോധ വിഭാഗം വിപ്ലവകരമായ മാറ്റത്തിലേക്ക്. ബ്ലാക് ഹ്വാക് ഹെലികോപ്റ്ററുകൾ വൈമാനികരില്ലാതെ പറത്തിയാണ് അമേരിക്ക ശ്രദ്ധനേടുന്നത്. അമേരിക്കയുടെ പ്രതിരോധ വിഭാഗമാണ് വൈമാനികനില്ലാതെ ഹെലികോപ്റ്റർ പറത്തുന്നതിൽ വിജയിച്ചിരിക്കുന്നത്.
ഡിഫൻസ് അഡ്വാൻസ്ഡ് റിസർച്ച് പ്രൊജക്ട് ഏജൻസിയുടെ(ഡാആർപി) എയർക്രൂ ലേബർ ഇൻ കോക്പിറ്റ് അട്ടോമേഷൻ സിസ്റ്റം എന്ന സംവിധാനമാണ് വിജയകരമായി പരീക്ഷിച്ചത്. അമേരിക്കയുടെ യുഎച്ച്-60 എ ഹ്വാക് ഹെലികോപ്റ്ററാണ് പൂർണ്ണമായും പൈലറ്റ് രഹിതമാക്കിയത്. പരിശീലനത്തിന്റെ ഭാഗമായി പൈലറ്റില്ലാതെ അരമണിക്കൂർ നേരെ ഹെലികോപ്റ്റർ പറത്തി. കെന്റകിയിലെ സൈനിക കേന്ദ്രമായ ഫോർട്ട് കാംപെല്ലിൽ നിന്നാണ് ഹെലികോപ്റ്ററുകൾ പറന്ന് ഉയർന്നത്.
















