നടി ആനിയുടെ പാചക റസ്റ്ററന്റ് ‘റിങ്സ് ബൈ ആനി’ ഇനി ഇടപ്പള്ളിയിലും. ഇടപ്പള്ളി ടോളിന് സമീപം നേതാജി നഗറിൽ വെട്ടിക്കാട്ട് പറമ്പ് റോഡിലാണ് ആനിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ ആരംഭിച്ചിരിക്കുന്നത്. ഭർത്താവ് ഷാജി കൈലാസും കുടുംബത്തിനൊപ്പമാണ് ആനി ഉദ്ഘാടനത്തിന് എത്തിയത്.
തിരുവനന്തപുരത്ത് ആരംഭിച്ച റസ്റ്റോന്റ് വിജയമായതോടെയാണ് ഇടപ്പള്ളിയിലും ആരംഭിച്ചത്. കുടുംബത്തിൻ്റെ പിന്തുണയുള്ളതുകൊണ്ടാണ് മികച്ച രീതിയിൽ മുന്നോട്ടു പോകുന്നത് എന്നാണ് മാധ്യമങ്ങളോട് ആനി പറഞ്ഞത്. നമ്മുടെ മക്കളെ നമുക്കൊക്കെ പ്രിയപ്പെട്ടതല്ലേ, അതുപോലെ തന്നെ പ്രിയപ്പെട്ടതാണ് എൻ്റെ എല്ലാ കറികളും. ഇതും പ്രേക്ഷകർക്ക് ഇഷ്ടമാകും എന്ന് വിചാരിക്കുന്നു.
https://www.youtube.com/watch?v=DOeD_o3oaQM
കുടുംബത്തിൻ്റെ പിന്തുണ ഉള്ളതുകൊണ്ടാണ് മാത്രമാണ് ഈ സംരംഭം ഇങ്ങനെ മുന്നോട്ടുകൊണ്ടുപോകുന്നത്. എൻ്റെ നട്ടെല്ല് തന്നെ ഷാജിയേട്ടനും മക്കളുമാണ്. അവരുടെ ആത്മവിശ്വാസമാണ് എൻ്റെ ബലം. പിന്നെ ഇങ്ങനെയൊരു സംരംഭം കൊണ്ട് ഒരുപാട് പേർക്ക് ജോലി കൊടുക്കുവാൻ കഴിഞ്ഞു.’–എന്ന് ആനി പറഞ്ഞു. ആദ്യ ദിവസം തന്നെ ആനി പാചകത്തിൽ സജീവമായപ്പോൾ പൊതിച്ചോർ കെട്ടിയും പാഴ്സൽ എടുത്തുകൊടുത്തും ഷാജി കൈലാസും ഒപ്പമുണ്ടായിരുന്നു.
മൂന്നു വർഷം മുൻപാണ് കവടിയാറിൽ ആനിയുടെ ‘റിങ്സ് ബൈ ആനി റസ്റ്ററന്‍റ് ‘ പ്രവർത്തനം ആരംഭിക്കുന്നത്. വിവാഹശേഷം സിനിമയിൽ നിന്ന് വീട്ടു നിൽക്കുകയാണെങ്കിലും ടെലിവിഷൻ ചാനലിലെ ആനി അവതരിപ്പിച്ച കുക്കറി ഷോയ്ക്ക് മികച്ച പിന്തുണ ലഭിച്ചിരുന്നു. അതോടെയാണ് ഹോട്ടൽ രംഗത്തേക്ക് കടക്കുന്നത്. മൂത്ത മകൻ ജഗൻ നടത്തുന്ന ഹോട്ടൽ ബിസിനസ്സിൻ്റെയും വിവിധയിനം സമോസകളുടെ നിർമാണ കേന്ദ്രത്തിൻ്റെയും മേൽനോട്ടം ആനിയുടേതാണ്.
















