ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ബൃന്ദ മാസ്റ്റർ സംവിധാനം ചെയുന്ന ചിത്രം ‘ഹേയ് സിനാമിക’യിലെ ഒരു പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടു. ചിത്രത്തില്‍ കാജല്‍ അഗര്‍വാളും അദിതി റാവു ഹൈദരിയുമാണ് നായികമാരായി എത്തുന്നത്. ചിത്രത്തിലെ നേരത്തെ പുറത്തെത്തിയ ഗാനങ്ങള്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോളിതാ ‘ഹേയ് സിനാമിക’ ടീമിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍.
ഒരു അഭിനേതാവ് എന്ന നിലയില്‍ ദുല്‍ഖറിനെ ഏറെ ബഹുമാനിക്കുന്ന ആളാണ് താനെന്ന് രണ്‍ബീര്‍ പറയുന്നു. തെന്നിന്ത്യൻ സിനിമകളിൽ മാത്രമല്ല ബോളിവുഡിലും തൻ്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള നടനാണ് ദുൽഖർ സൽമാൻ. ബോളിവുഡിൽ താരത്തിന് ആരാധകരും ഏറെയാണ്. ദുൽഖർ സിനിമകളുടെ വലിയ ആരാധകനാണ് താനെന്നും നടൻ എന്ന നിലയിൽ അദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നു എന്നുമാണ് രൺബീർ പറഞ്ഞത്. കൂടാതെ ചിത്രത്തിലെ നായികമാരായ അദിതി റാവുവിനെയും കാജൽ അഗർവാളിനെയും താരം പ്രശംസിച്ചു.
https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FDQSalmaan%2Fvideos%2F1347544469083661%2F&show_text=0&width=476
രൺബീറിൻ്റെ വാക്കുകൾ:
“ഇന്ന് പുറത്തിറങ്ങുന്ന ഹേയ് സിനാമികയിലെ ഗാനത്തിന് ചിത്രത്തിന്‍റെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും എന്‍റെ ആശംസകള്‍. ഞാന്‍ ദുല്‍ഖര്‍ സിനിമകളുടെ വലിയ ആരാധകനാണ്. ഒരു നടന്‍ എന്ന നിലയില്‍ ഞാനദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നു. അദിതിയ്‌ക്കൊപ്പം ഞാന്‍ നേരത്തെ അഭിനയിച്ചിട്ടുണ്ട്. മികച്ച നടിയാണ് അവര്‍. കാജലിന്‍റെ പ്രകടനവും ഏറെ ഇഷ്‍ടപ്പെട്ടു. അവര്‍ക്കൊപ്പം ഏറെ വൈകാതെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. ബൃന്ദ മാസ്റ്റര്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച അനുഭവം എനിക്കുണ്ട്. മാര്‍ച്ച് 3ന് തിയറ്ററുകളിലെത്താനിരിക്കുന്ന ഹേയ് സിനാമികയ്ക്ക് എല്ലാ ആശംസകളും നേരുന്നു”.
രൺബീറിൻ്റെ നല്ല വാക്കുകൾക്ക് നന്ദി പറഞ്ഞുകൊണ്ട് ദുൽഖറും രംഗത്തെത്തി. താൻ വലിയ ആരാധകനാണെന്നും പുതിയ ചിത്രം ബ്രഹ്മാസ്ത്രയ്ക്കായി കാത്തിരിക്കുകയാണ് എന്നുമാണ് വീഡിയോ പങ്കുവച്ചുകൊണ്ട് ദുൽഖർ കുറിച്ചത്. പ്രശസ്‍ത നൃത്ത സംവിധായികയായ ബൃന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേയ് സിനാമിക’. മാർച്ച് 3ന് ചിത്രം തിയറ്ററിൽ എത്തും. റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം ഗോവിന്ദ് വസന്ദയാണ്. ഛായാഗ്രഹണം പ്രീത ജയരാമന്‍. ജിയോ സ്റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, വയാകോം 18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം.
















