ബൊഗോട്ട : മധ്യ കൊളംബിയയിലെ പെരെയിറ നഗരത്തിന് അടുത്തായി ഡോസ്ക്വബ്രാഡസിൽ ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 14 പേർ മരിച്ചു. 35 പേർക്ക് പരിക്കേറ്റു. നിരവധി വീടുകൾ തകർന്നിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്.
പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. സമീപത്തെ ഓട്ടുൻ നദി കരകവിഞ്ഞതോടെ ആളുകളെ ഇവിടെ നിന്ന് മാറ്റിപ്പാർപ്പിച്ചു. 2017ൽ മൊകോവയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 320 ലേറെ പേർ മരിച്ചിരുന്നു.
















