‘ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. നടന്‍ ദുല്‍ഖര്‍ സല്‍മാൻ്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ചിത്രത്തിൽ സൈജു കുറുപ്പ് ടൈറ്റിൽ കഥാപാത്രമായെത്തുന്നു. ഫെബ്രുവരി 25ന് തീയറ്ററുകളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്. സൈജു കുറുപ്പിൻ്റെ നൂറാമത് ചിത്രം കൂടിയാണിത്.
ഒരു കല്ല്യാണവീടിൻ്റെ പശ്ചാത്തലത്തിൽ കൊട്ടിപ്പാടുന്ന കല്ല്യാണപ്പാട്ടിന് സംഗീതം പകർന്നത് ശബരീഷ് വർമ്മയും ജയദാസ് പുന്നപ്രയുമാണ്. ഗാനം ആലപിച്ചതും ശബരീഷ് വർമ്മയാണ്. വരികൾ അജിത് പി വിനോദൻ. പ്രോഗാമിംഗ് മുജീബ് മജീദ്. സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഗാനരംഗത്തിൽ എത്തുന്നുണ്ട്. വേഫെയറർ ഫിലിംസിൻ്റെ ബാനറിൽ ദുൽഖർ സൽമാനും മൈ ഡ്രീംസ് എന്റർടൈൻമെന്റിൻ്റെ ബാനറിൽ സെബാബ് ആനിക്കാടും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
രാജേഷ് വർമ്മയുടെതാണ് തിരക്കഥ. ചിത്രത്തിൽ സൈജു കുറുപ്പ്, സിജു വിൽസൺ, ശബരീഷ് വർമ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ ജോണി ആന്റണി, സാബുമോൻ, സുധീർ കരമന, ജാഫർ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗർ സൂര്യ, ഷാനി ഷാക്കി, വൃന്ദ മേനോൻ, നയന, പാർവതി, ഷെലജ പി അമ്പു തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.
ഹരിനാരായണൻ്റെ വരികൾക്ക് ബിജിബാൽ ആണ് സംഗീതം പകർന്നിരിക്കുന്നത്. ക്യാമറ എൽദോ ഐസക്, എഡിറ്റർ കിരൺ ദാസ്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കർ. പ്രൊജക്ട് ഡിസൈൻ ജയ് കൃഷ്ണൻ, ആർട് അഖിൽ രാജ് ചിറായിൽ, പ്രൊഡക്ഷൻ കൺട്രോളർ മനോജ് കാരന്തൂർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് ജിതേഷ് പൊയ്യ, അസോസിയേറ്റ്സ് ഡയറക്ടർമാർ കിരൺ റാഫേൽ, ബിന്റോ സ്റ്റീഫൻ, പിആർഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഫോട്ടോഷൂട്ട് ഗിരീഷ് ചാലക്കുടി, സ്റ്റിൽസ് നിദാദ് കെ എൻ, പോസ്റ്റർ ഡിസൈൻ ഓൾഡ് മോങ്ക്സ്.
















