അമേരിക്ക : ലോകത്ത് കൊവിഡ് കേസുകൾ എണ്ണം 40 കോടി പിന്നിട്ടു. 30 കോടി കേസുകൾ തികഞ്ഞ് വെറും ഒരു മാസം പിന്നിട്ടപ്പോഴാണ് 40 കോടിയിലേക്കെത്തിയതെന്ന് ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി വ്യക്തമാക്കി.ഒമിക്രോൺ വകഭേദമാണ് കേസുകൾ കുത്തനെ ഉയരാൻ കാരണം. 2019 അവസാനം മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഒരു വർഷം കൊണ്ട് 2021 ജനുവരിയിലാണ് 100 ദശലക്ഷം കൊവിഡ് രോഗികൾ ലോകത്ത് ഉണ്ടായത്.
എന്നാൽ, ഇപ്പോൾ വെറും ആറ് മാസകാലയളവിൽ കേസുകൾ ഇരട്ടിയായി വർദ്ധിക്കുകയാണ്. 5,785,000ലേറെ മരണങ്ങളാണ് ലോകത്താകെ ഇതുവരെ റിപ്പോർട്ട് ചെയ്തത്.അതേ സമയം, ലോകത്ത് കൊവിഡിന്റെ ഒമിക്രോൺ വകഭേദം ഇതുവരെ കവർന്നത് 500,000 പേരുടെ ജീവനാണ്. ലോകമെമ്പാടുമുള്ള 13 കോടി പേരെയാണ് ഒമിക്രോൺ പിടികൂടിയതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
















