ലക്‌നൗ :യുപിയിൽ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി.ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യവട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ആദ്യമായി ജനവിധി തേടുന്ന സംസ്ഥാനമാണ് യുപി.
പശ്ചിമ യുപിയിലെ 58 മണ്ഡലങ്ങളിലെ 623 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. ഇതിൽ ഒൻപത് എണ്ണം സംവരണ മണ്ഡലങ്ങളാണ്. രാവിലെ ഏഴ് മണിയ്‌ക്കാരംഭിക്കുന്ന വോട്ടെടുപ്പ് വൈകീട്ട് ആറ് മണിയ്‌ക്ക് അവസാനിക്കും. വോട്ടെടുപ്പിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു.
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാകും വോട്ടെടുപ്പ്. എല്ലാ പോളിംഗ് ബൂത്തുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലായി 50,0000 അർദ്ധ സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങൾക്ക് ശക്തി പകർന്ന് പോലീസും വിന്യസിച്ചിട്ടുണ്ട്
















