ടെഹ്‌റാൻ : ഭാര്യയുടെ തല വെട്ടി എടുത്ത് ആൾക്കുട്ടത്തിന് മുൻപിലൂടെ നടന്ന യുവാവ് പിടിയിലായി. ഇറാനിലെ അഹ്വാസ് നഗരത്തിലാണ് സംഭവം നടന്നത്. മോന ഹൈദരിയെന്ന പതിനേഴുകാരിയാണ് കൊല്ലപ്പെട്ടത്. ഒരു കൈയ്യിൽ ഭാര്യയുടെ തലയും മറ്റൊരു കൈയ്യിൽ കത്തിയും പിടിച്ചായിരുന്നു യുവാവിന്റെ നടത്തം.സംഭവത്തിന്റെ വീഡിയോ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വ്യഭിചാരം ചെയ്തു എന്ന് ആരോപിച്ചായിരുന്നു ഭർത്താവും ഭർത്താവിന്റെ സഹോദരനും ചേർന്ന് മോനയെ
കൊലപ്പെടുത്തിയത്. പന്ത്രണ്ട് വയസുള്ളപ്പോഴായിരുന്നു മോന വിവാഹിതയായത്
ഇവർക്ക് മൂന്ന് വയസുള്ള ഒരു മകനുണ്ട്.
















