ഉത്തർപ്രദേശ്: ആദ്യഘട്ട തെരഞ്ഞെടുപ്പിന് ഒരു ദിവസം ബാക്കി നിൽക്കെ പ്രകടന പത്രിക പുറത്തിറക്കി ബിജെപി. ലോക് കല്യാൺ സങ്കല്‍പ പത്ര 2022 എന്ന പേരിലാണ് പ്രകടന പത്രിക കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുറത്തുവിട്ടിരിക്കുന്നത്. 2017ലെ 212 വാഗ്ദാനങ്ങളിലെ 92 ശതമാനവും നടപ്പാക്കിയെന്ന് അമിത് ഷാ വ്യക്തമാക്കി.
ലൗ ജിഹാദ് വിവാഹങ്ങളിലെ പ്രതികള്‍ക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ നല്‍കുമെന്ന് പ്രകടന പത്രികയില്‍ വ്യക്തമാക്കുന്നു. കര്‍ഷകര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നീ വിഭാഗങ്ങളുടെ വികസനത്തിലൂന്നിയാണ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നതെന്ന് അവകാശപ്പെടുന്നു .
















